28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 20, 2024
December 17, 2024
November 8, 2024
November 5, 2024
September 6, 2024
September 2, 2024
August 30, 2024
August 21, 2024
July 19, 2024

ലോട്ടറിയില്‍ നിന്നുള്ള വരുമാനം പൊതുജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
January 25, 2024 11:28 am

ലോട്ടറിയില്‍ നിന്നുള്ള വരുമാനം പൊതുജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍.സര്‍ക്കാരിന്റെ നേതൃത്വത്തിലുള് ലോട്ടറി സംവിധാനമെന്ന നിലയില്‍ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും ജനങ്ങളിലേക്ക് തന്നെ തിരികെ എത്തിക്കുന്ന സമ്പ്രദായമാണ് സ്വീകരിക്കുന്നത്
ലോട്ടറി പ്രസ്ഥാനം പലരുടെയും ഉപജീവനമാർഗമാണ്.

അതിനാൽ, ജനങ്ങളുടെ പിന്തുണയോടെ പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശിപ്പിക്കലും ക്രിസ്‌മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പും ഉദ്ഘാടനം ചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.സമ്മാനത്തുകയും സമ്മാനങ്ങളും വർധിപ്പിച്ചു. ആകെ സമ്മാനങ്ങൾ കഴിഞ്ഞ തവണ 3,88,840 ആയിരുന്നത് ഇത്തവണ 6,91,300 എണ്ണമായി ഉയർത്തി. മുൻവർഷം 16 കോടിയായിരുന്നു ഒന്നാം സമ്മാനം. ഇക്കുറി ഒന്നാം സമ്മാനമായ 20 കോടിക്കു പുറമെ രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും ലഭിക്കും. ഇതോടെ 21 കോടീശ്വരന്മാരെയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:
Min­is­ter KN Bal­agopal said that the income from the lot­tery is used for pub­lic welfare

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.