
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ സഭയില്‍ ബഹളമുണ്ടാക്കി പ്രതിഷേധ നാടകം തുടര്‍ന്ന് പ്രതിപക്ഷം. ചോദ്യോത്തരവേളയില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മുഖം പറഞ്ഞ് സഭാ നടപടികള്‍ തടസപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്.എല്ലാ ആരോപണവും പൊളിഞ്ഞതിന്റെ ജാള്യതയാണ് പ്രതിപക്ഷം സഭയിൽ കാട്ടുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
പ്രതിപക്ഷ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിഷയദാരിദ്ര്യം മൂലം അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കുക പോലും ചെയ്യാതെ പ്രതിപക്ഷം അതിക്രമം കാട്ടുകയാണ്. സ്പീക്കറുടെ മുഖം മറിച്ച് കൊണ്ട് നടത്തുന്ന ഈ അതിക്രമം ജനങ്ങൾ കാണുന്നുണ്ട്. ഹൈക്കോടതിയിൽ നിന്ന് പ്രതിപക്ഷത്തിന് മാറി മാറി പ്രഹരമേൽക്കുകയാണ്. സ്പ്രിംഗ്ളർ കേസിലാണ് ഏറ്റവും ഒടുവിൽ തിരിച്ചടി കിട്ടിയതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ഒരു വികസനവും അനുവദിക്കില്ലെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും അതിന്റെ ഭാഗമാണ് സഭയിൽ കാണിക്കുന്ന ഈ പേക്കൂത്തെന്നും
എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. സ്വർണകേസിലുമുൾപ്പടെ മറുപടിയില്ലാത്ത വി ഡി സതീശനും കൂട്ടരും സഭ ആരംഭിച്ചതുമുതൽ നടപടികൾ മുടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചർച്ച മുന്നോട്ട്കൊണ്ടുപോകാൻ അനുവദിക്കാത്ത പ്രതിപക്ഷത്തെ സ്പീക്കർ പലവട്ടം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അനാവശ്യ ബഹളം തുടരുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.