കോൺഗ്രസിന്റെ സമരാഗ്നിയുടെ മുദ്രാവാക്യം പോലും ബിജെപിക്ക് എതിരെയല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത്തരം ഒരു പരിപാടിയിൽ ബിജെപിക്ക് എതിരെയല്ലേ മുദ്രാവാക്യം ഉയരേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരാഗ്നി കാരണം കേരളത്തിൽ ക്രമസമാധാന തകർച്ച ഉണ്ടാകുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസത്തെ കെപിസിസി പ്രസിഡന്റിന്റെ പ്രതികരണത്തിലൂടെ തന്നെ മുദ്രാവാക്യം മനസിലായെന്നും അദ്ദേത്തെ പരിഹസിച്ചു.ഒരു എംപിക്ക് പോലും കെപിസിസി പ്രസിഡന്റിനെ മാറി പോകുന്ന അവസ്ഥയാണ് കോൺഗ്രസിലേത്. കെപിസിസി പ്രസിഡൻ്റും ബിജെപി സംസ്ഥാന അധ്യക്ഷനും പറയുന്നത് ഒരുപോലെയാണ്.
മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ലീഗിന്റെ ആഭ്യന്തര പ്രശ്നമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2004 ആവർത്തിക്കും. 2019 ലെ സാഹചര്യം മാറി. ഇത്തവണ എൽഡിഎഫ് തരംഗം തന്നെ ആയിരിക്കും. വടകര കോഴിക്കോട് മണ്ഡലങ്ങൾ ഇത്തവണ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും.
English Summary:
Minister Muhammad Riaz said that Congress’s slogan is not against BJP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.