സ്വകാര്യ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്നത് പ്രധാനമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.നിക്ഷേപകര്‍ കേരളത്തിലേക്ക് വരൂ, ടൂറിസം മേഖല ഭദ്രമാണ്,ഭാവിയാണ്, എല്ലാ സാധ്യതയുമാണ് നിങ്ങള്‍ക്ക് നിക്ഷേപിക്കാം എന്ന ആഹ്വാനമാണ് ഇന്‍വെസ്റ്റെര്‍സ് മീററ് 2023 നല്‍കുന്നത് എന്നും മന്ത്രി പറഞ്ഞു. ആത്മവിശ്വാസം നല്‍കുക, നിക്ഷേപകര്‍ക്ക് എല്ലാവിധ സൗകര്യവും നല്‍കുക എന്നതാണ് മീറ്റ് ഉദ്ദേശിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പുമായി ചേർന്ന് കൊണ്ട് ‘ഡെസ്റ്റിനേഷൻ ചാലഞ്ചി’നായി ടൂറിസം വകുപ്പ് ഒരു നിശ്ചിത തുക അനുവദിച്ചിട്ടുണ്ട് എന്നും പുതിയ തലമുറയുടെ കൈകളിൽ ടൂറിസം ഏൽപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
യുവാക്കൾക്ക് വിനോദസഞ്ചാര മേഖലയിൽ ഇടപെടാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കലാണ് ഈ മീറ്റിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ടൂറിസം മേഖലയിലും സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള എല്ലാ സൗകര്യവും ഇവിടെ ഉണ്ടായി. സംരംഭകരെ കൂടുതലായി ആകർഷിക്കുക എന്നതും ഇൻവെസ്റ്റെർസ് മീറ്റ് ലക്ഷ്യമിടുന്നു. ടൂറിസം മേഖലയുടെ ഭാവി മുന്നിൽ കണ്ടുള്ള ചുവടുവെയ്പ്പാണിത്. ഇന്‍വെസ്റ്റേഴ്സ് മീറ്റ് ഇന്ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മീറ്റ് ഉദ്ഘാടനം ചെയ്യും.
രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർ പങ്കെടുക്കുന്ന ഇന്‍വെസ്റ്റേഴ്സ് മീറ്റ് ടൂറിസം നിക്ഷേപക സാധ്യതകള്‍ പരിചയപ്പെടുത്താനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായിട്ടുള്ളതാണ്.ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ മന്ത്രി കെ.രാജന്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി, ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, കെടിഡിസി എം ഡി ശിഖ സുരേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുക്കും.
english Summary:
Minister Muhammad Riaz said that it is important to give confidence to private investors
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.