23 January 2026, Friday

Related news

October 24, 2025
August 29, 2025
August 17, 2025
July 25, 2025
July 18, 2025
July 2, 2025
July 1, 2025
June 29, 2025
June 27, 2025
June 27, 2025

സീപ്ലെയിന്‍ ഡാമില്‍ ഇറക്കുന്നതിന് ഒരു തൊഴിലാളി സംഘടനയും എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
November 12, 2024 2:46 pm

സീപ്ലെയിൻ ഡാമില്‍ ഇറക്കുന്നതിന് ഒരു തൊഴിലാളി സംഘടനയും എതിര്‍പ്പ് അറിയിച്ചിട്ടില്ല. കായലില്‍ ഇറക്കുന്നത് വരുമ്പോള്‍ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞത് തൊഴിലാളികളുടെ വികാരമാണ്. അത് തീര്‍ത്തും ശരിയുമാണ്. എല്‍ഡിഎഫിന്റേത് ജനാധിപത്യ ജനകീയ സീ പ്ലെയിന്‍ ആണ്. യുഡിഎഫിന്റെതു തൊഴിലാളിവിരുദ്ധമായിരുന്നു.

യുഡിഎഫ് ഗ്രൂപ്പ് കളിച്ചു തമ്മിലടിച്ച് പദ്ധതി കുളം ആക്കുകയായിരുന്നു. ഭരണം കിട്ടുമ്പോള്‍ ഒന്നും ചെയ്യാതെ തമ്മിലടിച്ചിട്ട് ഇപ്പോള്‍ കൂട്ടക്കരച്ചില്‍ നടത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.പ്രതിപക്ഷ നേതാവ് ബിജെപിക്ക് ഓക്‌സിജന്‍ കൊടുക്കുകയാണ്. പാലക്കാട് എല്‍ഡിഎഫും യുഡിഎഫുമാണ് മത്സരം. ബിജെപി നല്ല മത്സരത്തില്‍ എന്ന് അവരുടെ പ്രസിഡണ്ട് പോലും പറയുന്നില്ല.

പ്രതിപക്ഷ നേതാവ് മാത്രമാണ് ആണ് അത് പറയുന്നത്. കെ മുരളീധരന്‍ പറഞ്ഞത് തീര്‍ത്തും ശരിയാണെന്നും മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി.ബിജെപിയും യുഡിഎഫും ഒരുമിച്ച് ട്രാക്ടര്‍ ഓടിക്കുന്നതായിരുന്നു നല്ലത്. സംസ്ഥാന സര്‍ക്കാരിന്റെ നെഞ്ചത്തല്ല ട്രാക്ടര്‍ ഓടിക്കേണ്ടിയിരുന്നത്. ഡല്‍ഹിയില്‍ പോയി കേന്ദ്രത്തിനെതിരെ ആയിരുന്നു. സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ മുറിയിലേക്ക് വിളിപ്പിച്ചതല്ലേ ഉള്ളൂ, ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ആയിരുന്നെങ്കില്‍ തല്ലിക്കൊന്നേനെ. അതിനാൽ അദ്ദേഹം ബിജെപിയിലെ മിതവാദിയാണെന്നും മന്ത്രി റിയാസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.