23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026

കോണ്‍ഗ്രസിന്റെയും, ബിജെപിയുടെയും കുപ്രചരണങ്ങള്‍ ജനങ്ങള്‍ തളളിയതായി മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം 
November 23, 2024 12:10 pm

ചേലക്കരയിലെ എൽഡിഎഫ് മുന്നേറ്റത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു.

സർക്കാരിനെതിരായ കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളിയെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫും ബിജെപിയും ഒരമ്മ പെറ്റ മക്കളെ പോലെയായിരുന്നുവെന്ന് മന്ത്രി വിമർശിച്ചു. പരസ്പരം കുറ്റം പറയാതിരിക്കാനുള്ള ഗുളിക വരെ യു‍ഡിഎഫും ബിജെപിയും കഴിച്ചിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറ‍ഞ്ഞു.

രാഷ്ട്രീയ വിജയം ഉണ്ടാകണേൽ ചേലക്കര പിടിക്കണമെന്ന യുഡിഎഫിന്റെ ആ​ഗ്രഹങ്ങൾക്ക് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ചേലക്കരയിൽ തുടക്കം മുതൽ ലീഡ് നിലനിർത്തിയ എൽഡിഎഫ് മുന്നേറുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപിന്റെ ലീഡ് ഒരോ ഘട്ടത്തിലും ഉയര്‍ന്നു കൊണ്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.