അട്ടപ്പാടിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി പ്രസാദ്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആർടിഒയുടെ എണ്ണം കൂട്ടൽ നടപടികൾ വേഗത്തിലാക്കും.
കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് അട്ടപ്പാടിയിലെ കാട്ടാന ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തിൽ യോഗം ചേര്‍ന്നത്.
കാവുണ്ടിക്കലാണ് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടത്. സംഭവം ഗൗരവമുള്ളതാണെന്നും പ്രശ്നത്തിൽ സർക്കാരും വനംവകുപ്പും ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അട്ടപ്പാടിയും മലമ്പുഴയും ഉൾപ്പെടെ ജില്ലയിലെ മലയോര മേഖലകളിൽ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗശല്യം കൂടുതലാണ്.
English Summary:Minister P Prasad said that he will find a solution wild elephant attack
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.