പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിന് മന്ത്രിപി എ മുഹമ്മദ് റിയാസ് തറക്കല്ലിട്ടു.പിണറായി കമ്പനിമെട്ടയിലാണ് ആധുനിക സൗകര്യങ്ങളോടെ റസ്റ്റ് ഹൗസും റസ്റ്റോറന്റു ഒരുങ്ങുന്നത്. 5.8 കോടി രൂപ ചെലവിലാണ് നിർമ്മാണം. 4 നിലകളിലായി 34 മുറികൾ, രണ്ട് വി ഐ പി മുറികൾ,കോൺഫറൻസ് ഹാൾ എന്നിവയുണ്ടാകും. പിക്കോസാണ്കരാർ ഏറ്റെടുത്തിരിക്കുന്നത്. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത,പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ഗീത, കെ കെ രാജീവൻ, എൻ കെ രവി, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ കെ ശശിധരൻ,സി എൻ ഗംഗാധരൻ, വി കെ ഗിരിജൻ, സി കെ ഗോപാലകൃഷ്ണൻ, പി കെ നാസർ, ആർ കെ ഗിരിധരൻ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.