സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിന് മറുപടി നൽകി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഒറ്റത്തന്ത പ്രയോഗം ഒക്കെ സിനിമയിലെ പറ്റുകയുള്ളു.സുരേഷ് ഗോപി സിനിമയിൽ ഉപയോഗിച്ച ഡയലോഗുകളാണ് രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത്.അത്തരം പദപ്രയോഗങ്ങളിൽ നിന്ന് പുറകോട്ട് പോകണം. അത്തരം ഭാഷ ഉപയോഗിച്ച് മറുപടി പറയുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ല.
സുരേഷ് ഗോപിയുടെ പ്രയോഗത്തിന് മാർക്കറ്റിംഗ് മാനേജർ ആവുകയാണ് കോൺഗ്രസെന്നും യുഡിഎഫ് ആണ് ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സിനിമയിൽ സിബിഐ തരക്കേടില്ലാത്ത സാധനമാണ്.യഥാർത്ഥത്തിൽ കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം എന്താണെന്ന് നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്.
കേന്ദ്രസർക്കാരിൻറെ കൂട്ടിലിട്ട തത്തയാണ് സിബിഐയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സിബിഐയുടെ വിഷയത്തിൽ സിപിഎമ്മിന് കൃത്യമായ നിലപാടുണ്ട്. ദേശീയതലത്തിൽ കോൺഗ്രസിന് നിലപാട് ഉണ്ടെങ്കിലും കേരളത്തിൽ എത്തുമ്പോൾ സുരേഷ് ഗോപിയുടെ മുദ്രാവാക്യത്തിനൊപ്പമാണവർ നിൽക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രമന്ത്രി എന്ന നിലയിൽ അദ്ദേഹം പറഞ്ഞതിന് എന്തുകൊണ്ട് മറുപടി പറയുന്നില്ല എന്നുള്ളതാണ് പ്രതിപക്ഷ നേതാവിനോടും കെസി വേണുഗോപാലിനോടും ചോദിക്കുന്നത്. കേന്ദ്രമന്ത്രിയായത് തൃശ്ശൂരിൽ കോൺഗ്രസ് വോട്ട് മറിച്ച് കൊടുത്തിട്ടാണ്.
തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്‍റെ പിതൃത്വത്തിൽ ബിജെപിക്ക് മാത്രമല്ല കോൺഗ്രസിനും പങ്കുണ്ടെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രി ആക്കിയതും തൃശ്ശൂരിൽ വിജയിപ്പിച്ചതും കോൺഗ്രസാണ്.
തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിൻറെ ഡിഎൻഎ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഡിഎൻഎ പുറത്ത് വിട്ടാൽ എത്ര കോൺഗ്രസ് നേതാക്കൾ താമര ചിഹ്നത്തിൽ വോട്ട് ചെയ്തുവെന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ തോൽവിയിൽ എന്തു നടപടിയാണ് കോൺഗ്രസ് എടുത്തതെന്നും എന്തുകൊണ്ട് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നില്ലെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.