3 January 2025, Friday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 22, 2024
November 21, 2024
November 21, 2024
October 9, 2024
September 20, 2024
September 11, 2024
August 24, 2024
August 19, 2024
July 22, 2024

കെ എസ് ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാന്‍

Janayugom Webdesk
തിരുവനന്തപുരം
January 16, 2024 4:15 pm

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഗായിക ചിത്രയുടെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേയെന്നും വിശ്വാസമുള്ളവര്‍ക്ക് പോകാം, വിശ്വാസമില്ലാത്തവര്‍ക്ക് പോകാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്ന് പറഞ്ഞ മന്ത്രി എം ടി വാസുദേവന്‍നായര്‍ക്കും, അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്നും ഒന്നുംവിവാദമാക്കേണ്ട കാര്യമില്ലെന്നം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു രാമക്ഷേത്രത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ ചിത്ര പങ്കുവെച്ചത്. ഇത് വലിയ വിവാദത്തിലേക്കും മറ്റും നീങ്ങുകയും ചെയ്തിരുന്നു. ചിത്രയെ പോലെ ജനപ്രീതിയുള്ള ഒരു ഗായിക ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിഞ്ഞതിനെ അനുകൂലിക്കുന്നത് എങ്ങനെയാണ് എന്നാണ് പലരും വിമർശനം ഉന്നയിച്ചത്. ലോക സമസ്ത സുഖിനോ ഭവന്തു എന്ന് പറഞ്ഞുകൊണ്ട് വീഡിയോ അവസാനിപ്പിച്ചതിനും ചിത്രക്കെതിരെ വിമർശനം ഉണ്ടായിരുന്നു. ശ്രീചിത്രൻ എം ജെ അടക്കമുള്ളവർ വിഷയത്തിൽ ചിത്രക്കെതിരെ പ്രതികരിച്ചിരുന്നു.

അതേസമയം, കെഎൽഎഫ് വേദിയിലായിരുന്നു ഇന്ത്യയ്ക്ക് പുറത്തുള്ള ചില രാജ്യങ്ങളെ കുറിച്ച് എം ടി ചില പരാമർശങ്ങൾ ഉന്നയിച്ചത്. എന്നാൽ ഇത് കേരളത്തെ കുറിച്ചും മുഖ്യമന്ത്രിയെ കുറിച്ചുമാണ് എന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. എം ടി തന്നെ വിവാദത്തിൽ ഒടുവിൽ പ്രതികരണവുമായി രംഗത്തെത്തിയെങ്കിലും സർക്കാരിനെതിരെയുള്ള വിമർശനം എന്ന രീതിയിലാണ് പല മാധ്യമങ്ങളും ഇപ്പോഴും ഈ വാർത്തയെ ഉപയോഗിക്കുന്നത്.

Eng­lish Summary:
Min­is­ter Saji Cher­ian says KS Chi­tra’s remark should not be controversial

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.