കേരളത്തിലെ എല്ലാ പൊതുചന്തകളും ലോകോത്തര നിലാവാരത്തില്‍ വികസിപ്പിക്കുമെന്ന് മന്ത്രി സജിചെറിയാന്‍ പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിന്ന് 3.58 കോടി രൂപ ചെലവിട്ട് നവീകരണം നടത്തുന്ന കിളിമാനൂർ പുതിയകാവ് ചന്തയുടെ നവീകരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒഎസ് അംബിക എംഎൽഎ അധ്യക്ഷയായി.
എട്ടുമാസംകൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ സലിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി, ജില്ലാപ്പഞ്ചായത്തംഗം ജിജി ഗിരികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വി ഷീബ, ഫിഷറീസ് ജോയിൻറ് ഡയറക്ടർ ബേബി ഷീജ കോഹൂർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.