20 January 2026, Tuesday

Related news

January 18, 2026
January 9, 2026
January 3, 2026
December 18, 2025
December 14, 2025
December 11, 2025
December 10, 2025
December 10, 2025
December 1, 2025
November 25, 2025

ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭത്തിൽ വിഭജന രാഷ്ട്രീയം നയമാക്കുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
October 30, 2023 7:37 pm

കളമശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ മതനിരപേക്ഷ മനസാക്ഷിയെ അപകീർത്തിപ്പെടുത്തും വിധമാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രസ്താവന നടത്തിയതെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളം ആർജിച്ചെടുത്ത നേട്ടങ്ങൾക്ക് നിദാനം ജാതിമത ഭേദമില്ലാതെ പ്രകടമാക്കിയിട്ടുള്ള കൂട്ടായ്മയാണ്. അതിനെയാണ് കേന്ദ്രമന്ത്രി സംശയ നിഴലിൽ ആക്കിയത്. ദൗർഭാഗ്യകരവും ഒറ്റപ്പെട്ടതുമായ സംഭവത്തെ സങ്കുചിത രാഷ്ട്രീയത്തിന്റെ താല്പര്യത്തിലേക്കാണ് കേന്ദ്രമന്ത്രി വലിച്ചിഴച്ചത്.

ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭത്തിൽ വിഭജന രാഷ്ട്രീയം നയമാക്കുന്ന സമീപനമാണ് കേന്ദ്രമന്ത്രിയിൽ നിന്നുണ്ടായത്. എക്കാലത്തും പുരോഗമന മനോഭാവം ഉയർത്തിപ്പിടിച്ച കേരളത്തിന്റെ പൊതുബോധം ദുഷ്‌പ്രചാരകരെ തിരിച്ചറിയും എന്നത് തീർച്ചയാണെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: Min­is­ter V Sivankut­ty against Rajeev Chandrasekhar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.