21 January 2026, Wednesday

Related news

January 6, 2026
January 5, 2026
December 25, 2025
December 10, 2025
November 25, 2025
November 10, 2025
November 3, 2025
October 16, 2025
October 13, 2025
October 2, 2025

സ്ക്കൂള്‍ സമയമാറ്റ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
July 15, 2025 1:08 pm

സ്ക്കൂള്‍ സമയമാറ്റ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.സമയമാറ്റത്തില്‍ എതിര്‍പ്പുള്ളവരുമായി ചര്‍ച്ചനടത്തും. എന്നാല്‍ ഇത് സമയമാറ്റമെന്ന തീരുമാനത്തില്‍മാറ്റം വരുത്താനല്ല. മറിച്ച് കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി വ്യക്തമാക്കി.സമസ്ത ഉൾപ്പെടെ പരാതിയുള്ള എല്ലാ വിഭാഗങ്ങളെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാദപൂജ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. ആർഎസ്എസ് സംരക്ഷണയിൽ പാദപൂജ നടത്തിയാൽ സ്കൂളുകൾക്ക് നിയമപരമായി മുന്നോട്ട് പോകാൻ കഴിയില്ല. എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ നടപടിയെടുക്കുന്നതിൽ സർക്കാരിന് ചില പരിമിതികളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ ഏതറ്റം വരെയും പോകുമെന്നും കൂട്ടിച്ചേർത്തു. പാദപൂജ സംസ്ക്കാരത്തിന്റെ ഭാഗമാണെന്ന ഗവർണറുടെ പരാമർശം തള്ളിയ മന്ത്രി അതെല്ലാം അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് മാത്രമായിരിക്കുമെന്നും പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.