കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഒൻപതാംക്ലാസ് വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം ഓണ്‍ലൈനാക്കിയ തീരുമാനം സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അൺഎയ്ഡഡ്, സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയം തുടങ്ങി എല്ലാ വിദ്യാലയങ്ങൾക്കും തീരുമാനം ബാധകമാണ്.
എല്ലാവരും സഹകരിച്ചാൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലം ഉണ്ടാകൂവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് പ്രത്യേക ടൈംടേബിൾ തയ്യാറാക്കും. 10,11,12 ക്ലാസുകൾക്കുള്ള മാർഗരേഖ പുതുക്കും. കുട്ടികളുടെ വാക്സിനേഷൻ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
english summary; minister V Sivankutty says ‚Online Classes apply to all schools
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.