22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 1, 2024
November 25, 2024
November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 28, 2024
October 18, 2024
October 12, 2024

30 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ആരോഗ്യ ഡേറ്റാബാങ്ക് തയാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
കൊച്ചി
November 6, 2021 6:03 pm

ഹൃദ്രോഗം, ഉദര രോഗം തുടങ്ങി ജീവിത ശൈലീ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ സംസ്ഥാനത്തെ മുപ്പത് വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേര്‍ക്കും ആരോഗ്യ പരിശോധന കാര്‍ഡ് ലഭ്യമാക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കാരുണ്യ ഹൃദയാലയ, സൗഖ്യം ചാരിറ്റബിള്‍ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ നിര്‍ദ്ദനരായ ഹൃദ്രോഗികള്‍ക്കായി ഹൈബി ഈഡന്‍ എംപി നടപ്പാക്കുന്ന സൗജന്യ ആന്‍ജിയോപ്ലാസ്റ്റി പദ്ധതിയായ ഹൃദയത്തില്‍ ഹൈബി ഈഡന്‍ പദ്ധതിയുടെയും ആശുപത്രിയിലെ നവീകരിച്ച ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന്റയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്തെ മികച്ച ചികിത്സാ സംവിധാനത്തെ മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും ആളുകള്‍ക്കുകൂടി പ്രയോജനപ്പെടുത്തുന്നതിനായി ഹെല്‍ത്ത് ടൂറിസം പദ്ധതിക്കുകൂടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഹൃദയത്തില്‍ ഹൈബി ഈഡന്‍ പദ്ധതിയിലൂടെ മുന്‍ ഡിഎംഒ ഡോ.ജുനൈദ് റഹ്‌മാന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 100 രോഗികള്‍ക്ക് സൗജന്യമായി ആന്‍ജിയോപ്ലാസ്റ്റി നടത്തുമെന്നും, റോട്ടറി ക്ലബ് ഓഫ് കൊച്ചി 318 സിയുടെ സഹകരണത്തോടെ 60 പേര്‍ക്ക് സൗജന്യമായി പേസ്‌മേക്കര്‍ ഘടിപ്പിക്കുമെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു. കാരുണ്യ ഹൃദയാലയയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏറ്റവും ചിലവ് കുറഞ്ഞ ഹൃദ്രോഗ ചികിത്സാ കേന്ദ്രമായിമാറിയ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നിലവില്‍ സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആയുഷ്മാന്‍ പദ്ധതി എന്നിവയില്‍ അര്‍ഹരായവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ഹൃദ്രോഗ ചികിത്സ സൗജന്യമാണെന്ന് ആശുപത്രി സെക്രട്ടറി അജയ് തറയില്‍ പറഞ്ഞു.
eng­lish sum­ma­ry: Min­is­ter Veena George has said that a health data­base of peo­ple above 30 years of age will be prepared
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.