22 September 2024, Sunday
KSFE Galaxy Chits Banner 2

ഹിജാബ് വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

Janayugom Webdesk
ന്യൂഡല്‍ഹി
February 12, 2022 12:07 pm

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച രാജ്യങ്ങളെ തള്ളി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ സ്ഥാപിത ലക്ഷ്യത്തോടെയുള്ള അഭിപ്രായ പ്രകടനത്തെ സ്വാഗതം ചെയ്യില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുന്നതിന് രാജ്യത്തിന് കൃത്യമായ ഭരണഘടനാ ചട്ടക്കൂടും സംവിധാനങ്ങളുമുണ്ട്. ജനാധിപത്യക്രമത്തില്‍ ഇവിടെ രാഷ്ട്രീയ നേതൃത്വം ഇക്കാര്യങ്ങള്‍ പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യും.

ഇന്ത്യയെ നന്നായി അറിയാവുന്നവര്‍ക്ക് ഇക്കാര്യങ്ങളില്‍ നല്ല ബോധ്യമുണ്ട്- ബാഗ്ചി പറഞ്ഞു. ഹിജാബ് വിവാദത്തില്‍ ചില രാജ്യങ്ങള്‍ അഭിപ്രായം പറഞ്ഞത് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു, വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം.

eng­lish sum­ma­ry; Min­istry of Exter­nal Affairs says hijab issue is an inter­nal mat­ter of India

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.