28 December 2024, Saturday
KSFE Galaxy Chits Banner 2

മിന്നു മണി ഇന്ത്യന്‍ ടീമില്‍

കേരളത്തില്‍ നിന്നും ടീമിലെത്തുന്ന ആദ്യ വനിത
ജോമോൻ ജോസഫ്
കല്പറ്റ/ തിരുവനന്തപുരം
July 3, 2023 11:26 pm

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടംനേടി മാനന്തവാടി സ്വദേശിനി മിന്നു മണി. 18 അംഗ ടി20 ടീമിലാണ് മിന്നു മണിക്ക് സ്ഥാനം ലഭിച്ചത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള വനിതാ താരം ദേശീയ ടീമില്‍ ഇടംനേടുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച് മിന്നുമണി ചരിത്രം സൃഷ്ടിച്ചിരുന്നു. മാനന്തവാടി ഒണ്ടയങ്ങാടി മണി-വസന്ത ദമ്പതികളുടെ മകളാണ് മിന്നു മണി. പിതാവ് കൈപ്പാട്ട് മാവുംകണ്ട മണിയാണ് പിതാവ്. സഹോദരി നിമിത. മൂന്നുമത്സരങ്ങളാണ് പര്യടനത്തിലുള്ളത്. ഈ മാസം ഒമ്പതിന് മിര്‍പൂരില്‍ ആദ്യ ടി20 മത്സരം നടക്കും.

നേരത്തെ വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനായും പ്രഥമ സീസണിൽ മിന്നു മണി കളിച്ചിരുന്നു. പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മിന്നു മണിയെ സ്വന്തമാക്കിയത്. ഇടം കൈയ്യൻ ബാറ്ററും സ്പിന്നറുമായ മിന്നുവിന് സീസണിൽ ആദ്യ മത്സരങ്ങളിൽ അവസരം ലഭിച്ചില്ല. എന്നാൽ മുംബൈ ഇന്ത്യൻസിനെതിരെ ഇറങ്ങാൻ അവസരം ലഭിച്ചു. വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരം കൂടിയായിരുന്നു മിന്നു.

മാനന്തവാടി ജിവിഎച്ച്എഎസ്എസില്‍ എട്ടില്‍ പഠിക്കുമ്പോള്‍ കായിക അധ്യാപിക എത്സമ്മയാണ് മിന്നുവിലെ കായികതാരത്തെ കണ്ടെത്തിയത്. അനുമോള്‍ ബേബി, ഷാനവാസ് എന്നിവരായിരുന്നു ആദ്യ പരിശീലകര്‍. തൊടുപുഴയിലെ ജൂനിയര്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചതോടെയാണ് അവസരങ്ങള്‍ തേടി എത്തിയത്. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ വനിതാ എ ടീമിലെത്തുന്ന ആദ്യ ആദിവാസി പെണ്‍കുട്ടിയെന്ന നേട്ടം സ്വന്തമാക്കിയിട്ടുള്ള മിന്നു മണി, കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം, യൂ­ത്ത് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം, പ്രോമിസിങ് പ്ലെയര്‍ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. ഓഫ് സ്പിന്നര്‍ കൂ­ടിയായ ഈ 24കാരി കേ­രളത്തിനായി അ­ണ്ടര്‍ 16 മുതലുള്ള എ­ല്ലാ വിഭാഗത്തിലും ക­ളിച്ചു. മിന്നു മണി ദേശീയ ടീമിൽ അരങ്ങേറുന്നതിന് കാത്തിരിക്കുകയാണ് മലയാളി ക്രിക്കറ്റ് ആരാധകർ. ജുലൈ ഒമ്പതിന് ആരംഭിക്കുന്ന പരമ്പരയിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ഏകദിന ടി20 പരമ്പര കളിക്കും. ഇരു ടീമുകളെയും ഹർമൻപ്രീത് കൗർ നയിക്കും.

ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ദീപ്തി ശർമ, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമന്‍ജ്യോത് കൗർ, എസ് മേഘ്ന, പൂജ വസ്ത്രകാർ, മേഘ്ന സിങ്, അഞ്ജലി സർവാനി, മോണിക പട്ടേൽ, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി.

മിന്നു കേരളത്തിന്റെ അഭിമാനം: മുഖ്യമന്ത്രി

ബംഗ്ലാദേശിനെതിരായ ട20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീമിൽ ഇടം നേടിയ മിന്നു മണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. കേരളത്തിന്റെ അഭിമാനമാണ് മിന്നു മണിയെന്ന് അദ്ദേഹം ഫേ­സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ക്രിക്കറ്റ്‌ ലോകത്ത് ഇനിയും വലിയ നേട്ടങ്ങൾ കൈവരിക്കാന്‍ ഈ വയനാട്ടുകാരിക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Eng­lish Summary:Minnu Mani in the Indi­an team
You may also like this video

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.