8 November 2024, Friday
KSFE Galaxy Chits Banner 2

“മിന്നും താരങ്ങള്‍”, ബിജു മേനോനും മേതിൽ ദേവികയും മുഖ്യ വേഷങ്ങളിലെത്തുന്ന “കഥ ഇന്നുവരെ”യിലെ ആദ്യ ഗാനം പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തീയേറ്ററുകളിലേക്ക്

Janayugom Webdesk
September 14, 2024 6:07 pm

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ” യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മിന്നും താരങ്ങള്‍’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ്. അശ്വിൻ ആര്യന്റെ സംഗീതത്തിൽ കപിൽ കപിലനും നിത്യ മാമനും ചേർന്ന് ആലപിച്ച ഗാനത്തിന്റെ രചന അജീഷ് ദാസനാണ് നിര്‍വഹിച്ചിരിക്കുന്നത്. ജയ ജയ ജയ ഹേ, ഗുരുവയൂരമ്പല നടയിൽ, വാഴ തുടങ്ങിയ ഹിറ്റ് സിനിമകളിലും അശ്വിൻ ആര്യൻ പ്രവർത്തിച്ചിട്ടുണ്ട്. ശ്രോതാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെടും വിധത്തിലുള്ള ഒരു ഗാനമാണ് സംഗീതസംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകള്‍ സൂചിപ്പിക്കുന്നത്. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത് ഫാർസ് ഫിലിംസ് ആണ്. സെപ്റ്റംബര്‍ 20‑നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് “കഥ ഇന്നുവരെ” നിർമിക്കുന്നത്. ഛായാഗ്രഹണം — ജോമോൻ ടി ജോൺ, എഡിറ്റിങ് — ഷമീർ മുഹമ്മദ്, സംഗീതം — അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ — റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ — സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് — ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് — സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് — കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ — ടോണി ബാബു, സ്റ്റിൽസ് — അമൽ ജെയിംസ്, ഡിസൈൻസ് — ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് — ടെൻ ജി മീഡിയ, പി ആർ ഒ — എ എസ് ദിനേശ്, ആതിര ദിൽജിത്.
Video

TOP NEWS

November 8, 2024
November 8, 2024
November 8, 2024
November 8, 2024
November 8, 2024
November 8, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.