22 January 2026, Thursday

Related news

January 21, 2026
January 13, 2026
January 11, 2026
December 6, 2025
November 26, 2025
November 16, 2025
November 6, 2025
November 2, 2025
October 25, 2025
October 11, 2025

മിന്നുമണി ഇന്ത്യന്‍ ടീമില്‍

Janayugom Webdesk
മുംബൈ
December 14, 2024 11:06 pm

വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം മിന്നു മണി ഏകദിന, ടി20 ടീമുകളില്‍ ഇടം പിടിച്ചു. മറ്റൊരു മലയാളി താരം സജന സജീവന്‍ ടി20 ടീമിലും ഉള്‍പ്പെട്ടു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റ് വിശ്രമത്തിലുള്ള ഓപ്പണര്‍ ഷെഫാലി വര്‍മയെ ഇത്തവണയും ടീമിലേക്ക് പരിഗണിച്ചില്ല. 

മൂന്ന് മത്സരങ്ങളടങ്ങിയ ടി20, ഏകദിന പരമ്പരകളാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയില്‍ കളിക്കുന്നത്. ഈ മാസം 15, 17, 19 തീയതികളിലാണ് ടി20 പോരാട്ടം. 22, 24, 27 തീയതികളിലാണ് ഏകദിന പോരാട്ടം. ഇന്ത്യ ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, നന്ദിനി കശ്യപ്, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമ ഛേത്രി, ദീപ്തി ശര്‍മ, സജന സജീവന്‍, രാഘ്‌വി ബിഷ്ട്, രേണുക സിങ്, പ്രിയ മിശ്ര, ടിറ്റസ് സാധു, സൈമ ഠാക്കൂര്‍, മിന്നു മണി, രാധ യാദവ്. ഇന്ത്യ ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, പ്രതിക റാവല്‍, ജെമിമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, റിച്ച ഘോഷ്, ഉമ ഛേത്രി, തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ, മിന്നു മണി, രേണുക സിങ്, പ്രിയ മിശ്ര, ടിറ്റസ് സാധു, തനുജ കന്‍വെര്‍, സൈമ ഠാക്കൂര്‍.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.