19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ത്രിപുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം; കുറ്റാരോപിതനായ മന്ത്രിയുടെ മകന് പിന്തുണയുമായി ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
October 27, 2022 1:41 pm

ത്രിപുരയില്‍ 16 വയസുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന മന്ത്രിയുടെ മകന് പരസ്യ പിന്തുണയുമായി ബിജെപി രംഗത്തെത്തിത്രിപുരയിലെ ബിജെപി സര്‍ക്കാരിലെ തൊഴില്‍ വകുപ്പ് മന്ത്രിയായ ഭഗബന്‍ ദാസിന്റെ മകന്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതിയാണെന്നാണ് സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ മന്ത്രിയുടെ മകനെതിരായ ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ ത്രിപുര ബിജെപി ഘടകം, ഭഗബന്‍ ദാസിനും മകനും പൂര്‍ണ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. ബിജെപി ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു മുതിര്‍ന്ന നേതാവും സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ സുശാന്ത ചൗധരി ആരോപണവിധേയനെ പിന്തുണച്ചത്.ബിജെപി മന്ത്രിയുടെ മകനും കൂട്ടബലാത്സംഗ കേസും തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ ഈ ആരോപണങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളോടെയാണ് ഉന്നയിക്കുന്നത്.കേസില്‍ ആറുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവം നടക്കുന്നതിന് മുമ്പ് ഒക്‌ടോബര്‍ 10 മുതല്‍ മന്ത്രിയുടെ മകന്‍ സ്ഥലത്തില്ലായിരുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിരുന്ന മുന്‍ ഇടതുമുന്നണി സര്‍ക്കാരിനെപ്പോലെയല്ല ഞങ്ങള്‍. ബിജെപി സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നു,” സുശാന്ത് ചൗധരി പറഞ്ഞു.

ബിജെപിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രകോപിതരായ പ്രതിപക്ഷത്തിന്റെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിതെന്നും ചൗധരി ആരോപിച്ചു.സംഭവത്തില്‍ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നുമുള്ള സംസ്ഥാന പൊലീസിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയായിരുന്നു ബിജെപിയുടെ പ്രതികരണം.

ഒക്ടോബര്‍ 20നായിരുന്നു സംഭവത്തില്‍ പരാതി ലഭിച്ചതെന്നും ത്രിപുര പൊലീസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജ്യോതിഷ്മാന്‍ ദാസ് വ്യക്തമാക്കി.ത്രിപുരയിലെ ഉനകൊടി ജില്ലയിലായിരുന്നു ആറ് ദിവസം മുമ്പ്, ഒക്ടോബര്‍ 19ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്.കുറ്റാരോപിതനായ മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാത്തതിനെ ചോദ്യം ചെയ്തു പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്

Eng­lish Summary:
Minor girl gang-raped in Tripu­ra; BJP sup­ports accused min­is­ter’s son

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.