അപകടം നടന്ന സ്ഥലത്ത് ശാസ്ത്രീയമായ രീതിയിലുള്ള തിരച്ചിലടക്കം തുടരുകയാണ്. ഇനിയും ആരുമില്ലെന്ന കണക്കുകൂട്ടലാണ് പൊതുവെ ഉള്ളതെന്നും എങ്കിലും തിരിച്ചല്‍ തുടരുമെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതുവരെ ആരെയും കാണാതായെന്ന പരാതികള്‍ ഉണ്ടായിട്ടില്ല.
മലപ്പുറത്തെയും സമീപത്തെ ജില്ലകളിലെയും പൊലീസ് സ്റ്റേഷനുകളിലൊന്നും പരാതികള്‍ വന്നിട്ടില്ല. അപകടം നടന്ന ഇത്രയും സമയമായെന്നതിനാല്‍ ആളുകളെ തേടി ആരും പരാതികള്‍ ഉന്നയിക്കാത്ത സാഹചര്യം ആശങ്കകളൊഴിവാക്കുന്നുണ്ട്. ആശുപത്രികളില്‍ കഴിയുന്നവരെയും അപകടത്തിനിടെ നീന്തിക്കയറിയവരുമായും സംസാരിച്ചു. അവരില്‍ നിന്നെല്ലാം ലഭിച്ച വിവരമനുസരിച്ച് കാണാതായവരില്ലെന്നു തന്നെയാണ് കരുതുന്നതെന്നും മന്ത്രി രാജന്‍ പറഞ്ഞു. എങ്കിലും പിഴവുകളില്ലാത്ത വിധം പരിശോധന തുടരുമെന്നും മന്ത്രി പറഞ്ഞു.
ചെളി നിറഞ്ഞ പ്രദേശത്താണ് ബോട്ട് മറിഞ്ഞത്. അതുകൊണ്ട് ബോട്ടില്‍ മൊത്തം എത്രപേര്‍ ഉണ്ടായിരുന്നു എന്ന വ്യക്തമായ കണക്കുകള്‍ ലഭിക്കാതെ തിരിച്ചില്‍ അവസാനിപ്പിക്കുന്നത് ഉചിതമല്ലെന്നാണ് മന്ത്രി പറയുന്നത്. പുതിയൊരു സംഘത്തെ കൂടി തിരച്ചിലിനായി നിയോഗിച്ചതായും മന്ത്രി പറഞ്ഞു.
English Sammury: parappanangadi boat accident, minster k rajan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.