23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 11, 2024
November 10, 2024
November 10, 2024
November 9, 2024
November 8, 2024
November 6, 2024
October 28, 2024
October 9, 2024

മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ തെറ്റായ വ്യാഖ്യാനം; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു പത്രം

Janayugom Webdesk
ചെന്നൈ
October 1, 2024 6:55 pm

മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിന്റെ തെറ്റായ വ്യഖ്യാനം പ്രസിധീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു പത്രം . പറയാത്ത വാക്യങ്ങൾ കൂട്ടിച്ചേർത്ത് അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി ദ ഹിന്ദു പത്രാധിപർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നു. അഭിമുഖം എന്ന രൂപത്തിൽ വന്ന വ്യാഖ്യാനത്തിലെ ഏതാനും പദങ്ങൾ ഏറ്റെടുത്ത് രാഷ്ട്രീയ വിദ്വേഷ പ്രചാരണത്തിന് ഉപയോഗപ്പെടുത്തി തുടങ്ങിയതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. മുഖ്യമന്ത്രി ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷം പിആർ ഏജൻസി നൽകിയ വിവരങ്ങളാണ് അഭിമുഖത്തിൽ ഉൾപ്പെടുത്തിയത്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പരാമർശിച്ച കാര്യങ്ങളാണ് അവ എന്ന് തെറ്റിദ്ധരിച്ചാണ് പ്രസിദ്ധീകരിച്ചത്. 

ഇത്തരത്തിൽ പിഴവ് സംഭവിച്ചതിൽ ഖേദിക്കുന്നതായും ദ ഹിന്ദു അറിയിച്ചു. കൈസെൻ എന്ന പിആർ ഏജൻസിയാണ് മുഖ്യമന്ത്രിയുടെ അഭിമുഖം നൽകാമെന്നു പറഞ്ഞ് തങ്ങളെ സമീപിച്ചതെന്നും ‘ദ ഹിന്ദു’ പറയുന്നു. മുഖ്യമന്ത്രിയുമായി മാധ്യമപ്രവർത്തക ശോഭനാ നായർ നടത്തിയ അഭിമുഖത്തിൽ ഈ ഭാഗങ്ങൾ ഉണ്ടായിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമർശവും ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്ന പരാമർശവുമടക്കമുള്ള കാര്യങ്ങൾ അദ്ദേഹം പറഞ്ഞതല്ല. അവ പിആർ ഏജൻസി എഴുതി നൽകിയതാണ് എന്നാണ് ദ ഹിന്ദു പത്രം വിശദമാക്കിയത്. ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തുന്നതിൽ വീഴ്ചയുണ്ടായെന്നും അത്തരത്തിൽ സംഭവിക്കാൻ പാടില്ലായിരുന്നെന്നും നിരുപാധികം മാപ്പ് പറയുന്നതായും പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.