സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പപേക്ഷിച്ച് പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ്. മഹാരാഷ്ട്ര വനിതാ കമ്മീഷൻ അയച്ച നോട്ടീസിനു മറുപടി ആയാണ് ബാബ രാംദേവിന്റെ മാപ്പപേക്ഷ. സ്ത്രീകള്‍ സാരിയില്‍ സുന്ദരികളാണ്, സല്‍വാറിലും അവരെ കാണാന്‍ ഭംഗിയുണ്ട്, ഒന്നും ഉടുത്തില്ലെങ്കിലും മനോഹരമാണ് എന്നായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം. താനെയിലെ യോഗ ട്രെയിനിങ് ക്യാംപില്‍ വച്ചായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം.
തുടര്‍ന്ന് സംഭവം വിവാദമായതോടെ 72 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ കമ്മീഷൻ ബാബ രാംദേവിനു നോട്ടീസയക്കുകയായിരുന്നു. എന്നാല്‍ നോട്ടീസിനു മറുപടി ലഭിച്ചെങ്കിലും ആരെങ്കിലും പരാതിപ്പെട്ടാൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് വനിതാ കമ്മീഷൻ അറിയിച്ചു.
English Summary: Misogynistic remarks; Baba Ramdev apologized
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.