22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024
November 2, 2024
October 31, 2024

മിസോറാമില്‍ ഭരണകക്ഷിയായ മിസോനാഷണല്‍ ഫ്രണ്ടിന് കനത്ത തിരിച്ചടി; സോറം പീപ്പിള്‍സ് മൂവ്മെന്റിന് മൃഗീയ ഭൂരിപക്ഷം

മുഖ്യമന്ത്രി സോറംതാങ്കയും, ഉപമുഖ്യമന്ത്രി തോന്‍ലുവയും പരാജയപ്പെട്ടു
കോൺ​ഗ്രസിന്റെയും ബിജെപിയുടെയും സംസ്ഥാന അധ്യക്ഷൻമാർ മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 
Janayugom Webdesk
ന്യൂഡല്‍ഹി
December 4, 2023 1:32 pm

മിസോറാമില്‍ ഭരണകക്ഷിയായ മിസോനാഷണല്‍ ഫ്രണ്ടിന് കനത്ത തിരിച്ചടി. സോറം പീപ്പിള്‍സ് മൂവ്മെന്റ് മൃഗീയഭൂരപിക്ഷത്തോടെ ഭരണത്തിലേക്ക് 40 അംഗ നിയമസഭയില്‍ ഇപ്പോള്‍ 26സീറ്റില്‍ സെസ് പിം മുന്നിട്ട്നില്‍ക്കുന്നു. ഭരണകക്ഷിയായ എംഎന്‍എഫിന് 10ല്‍താഴെ സീറ്റിലേക്ക് ചുരുക്കപ്പെട്ടുബിജെപി രണ്ടു സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

എംഎന്‍എഫിന് തിരിച്ചടിയായി മുഖ്യമന്ത്രി സോറം താങ്കയും ഉപമുഖ്യമന്ത്രി തോന്‍ലുവയും പരാജയപ്പെട്ടു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലോല്‍സോട്ടയും തോറ്റവരില്‍പ്പെടുന്നു. സെഡ് പിഎം തലവനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ലാല്‍ഡുഹോമ സെര്‍ച്ചിപ്പ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. മിസോറാമില്‍ സെഡ്പിഎം ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ലാല്‍ഡുഹോമ പറഞ്ഞു. മുന്‍ ഐപിഎസ് ഓഫീസറാണ് ലാല്‍ഡുഹോമ. കഴിഞ്ഞ തവണ എംഎന്‍എഫ് 26 സീറ്റിലും കോണ്‍ഗ്രസ് 05, ബിജെപി 01, സ്വതന്ത്രര്‍ 08 എന്നിങ്ങനെയാണ് വിജയിച്ചത്. 

മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പമാണ് മിസോറാമിലും വോട്ടെടുപ്പ് നടന്നത്. എന്നാൽ മിസോറാമിൽ ഞായറാഴ്ച മതപരമായ പ്രാർത്ഥനകൾ നടക്കാനുള്ളത് ചൂണ്ടിക്കാട്ടി വിവിധ ജനവിഭാഗങ്ങൾ വോട്ടെണ്ണൽ മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഇന്നലെ നടക്കാനിരുന്ന വോട്ടെണ്ണൽ ഇന്നേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയത്.

Eng­lish Summary:
Mis­onation­al Front, the rul­ing par­ty in Mizo­ram, suf­fered a heavy blow; Bru­tal major­i­ty for Sorum Peo­ple’s Movement

You may also like this video:

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.