27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 15, 2024
December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024

മിസ് വേൾഡ് മത്സരം മാറ്റിവച്ചു; മിസ് ഇന്ത്യ മാനസയ്ക്ക് അടക്കം കോവിഡ് 

Janayugom Webdesk
സാൻജുവാൻ
December 17, 2021 9:58 am

ഇന്നു നടക്കേണ്ട മിസ് വേൾഡ് ഫിനാലെ മാറ്റിവച്ചു. മിസ് ഇന്ത്യ മാനസ വാരാണസി ഉൾപ്പെടെ മത്സരാർത്ഥികൾ കോവിഡ് പോസിറ്റീവായതിനെത്തുടർന്നാണ് മത്സരം മാറ്റിവച്ചത്. മത്സരം മൂന്നു മാസത്തേക്കു മാറ്റിവച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

സ്റ്റേജിലും ഡ്രസ്സിങ് റൂമുകളിലും അടക്കം മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിലും പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്ത അടിസ്ഥാനത്തിൽ ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരമാണ് മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്ന് മിസ് വേൾഡ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

വൈറസ് ബാധ സ്ഥിരീകരിച്ചവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചെന്നും ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാകും ഇവരെ നാട്ടിലേക്കു തിരിച്ചയക്കുകയെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. മത്സരാർത്ഥികളെ തിരിച്ചെത്തിച്ച് ഫിനാലെ നടത്തുമെന്നും സിഇഒ ജൂലിയ മോർലി പറഞ്ഞു.

eng­lish sum­ma­ry; Miss World pageant post­poned; covid includ­ing Miss India Manasa

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.