ഉക്രെയ്നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. കരിങ്കടലിനു സമീപത്തെ ഒഡേസയിലെ ബഹുനില ജനവാസ കേന്ദ്രത്തിനു നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റതായും ഉക്രെയ്ൻ അധികൃതർ പറഞ്ഞു.
ഒഡേസയിൽ തന്നെ മറ്റൊരു ജനവാസമേഖലക്കു നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കരിങ്കടലിനു സമീപത്തെ സ്നേക് ദ്വീപിൽ നിന്ന് റഷ്യൻ സേന പിൻവാങ്ങിയെന്ന് അറിയിച്ചതിനു പിന്നാലെയാണ് ആക്രമണം നടന്നത്.
ലുഹാൻസ്ക് പ്രവിശ്യയിലെ വിമതരുടെ അവസാന ശക്തികേന്ദ്രമായ ലിസിചാൻസ്ക് നിയന്ത്രണത്തിലാക്കാൻ റഷ്യൻ സൈന്യം ആക്രമണം തുടരുകയാണ്.
ഉക്രെയ്ന് 800 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം കൂടി ഉടൻ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
English summary;Missile strike in Odessa, Ukraine; 17 people were killed
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.