ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ പതിച്ച സംഭവത്തില്‍ സംയുക്ത അന്വേഷണം വേണമെന്ന് പാകിസ്ഥാന്‍.മിസൈല്‍ പാകിസ്ഥാനില്‍ പതിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പാക് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടത്.
പതിവ് അറ്റകുറ്റപ്പണിക്കിടെ ബ്രഹ്മോസ് മിസൈല്‍ അബദ്ധത്തില്‍ തൊടുക്കുകയായിരുന്നു എന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം വിശദീകരണം. ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുടെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടുവെന്നും എന്നാല്‍ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താല്‍ വിഷയം അബദ്ധത്തില്‍ മിസൈലുകള്‍ വിക്ഷേപിക്കുന്നതിനെതിരായ സുരക്ഷാ മാനദണ്ഡങ്ങള്‍, സാങ്കേതിക സുരക്ഷ എന്നിവയെക്കുറിച്ച് അടിസ്ഥാന ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.
അബദ്ധത്തില്‍ മിസൈലുകള്‍ തൊടുക്കുന്നത് തടയാന്‍ എന്തൊക്കെ സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ട് എന്നതില്‍ ഇന്ത്യ വിശദീകരണം നല്‍കണം. മിസൈലിൽ സ്വയം നശിപ്പിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നോ എന്നും, അങ്ങനെയെങ്കില്‍ ഇത് എന്തുകൊണ്ട് പ്രവര്‍ത്തിച്ചില്ല എന്നതിലും വിശദീകരണം നല്‍കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.
English Summary: Missile strike: Pakistan calls for joint probe
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.