4 March 2026, Wednesday

Related news

February 23, 2026
February 18, 2026
February 14, 2026
November 19, 2025
November 15, 2025
November 9, 2025
October 9, 2025
October 6, 2025
October 6, 2025
September 15, 2025

തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി

Janayugom Webdesk
കോഴിക്കോട്
October 11, 2024 9:13 am

കോഴിക്കോട്ടെ തിരുവമ്പാടിയില്‍ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് കുട്ടിയെ കാണാതാകുന്നത്. കോഴിക്കോട് മുക്കം പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിരിക്കുകയാണ്. ഡാന്‍സ് ക്ലാസിനായി വീട്ടില്‍ നിന്നും പോയ കുട്ടിയെയാണ് പിന്നീട് കാണാതാകുന്നത്. റെയില്‍വെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്ന കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് മുക്കം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.