9 December 2025, Tuesday

Related news

November 25, 2025
November 10, 2025
November 3, 2025
October 23, 2025
October 22, 2025
October 20, 2025
October 16, 2025
October 13, 2025
October 2, 2025
October 1, 2025

തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവം:ഒരു വീഴ്ചയും കാണിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
February 19, 2024 12:25 pm

തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവത്തില്‍ എല്ലാ ജാഗ്രതയോടും കൂടിയാണ് ഇടപെടുന്നതെന്നും സര്‍ക്കാര്‍ അതില്‍ ഒരു വീഴ്ചയും കാണിക്കില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നു.

എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. പൊലീസ് എല്ലാ സാധ്യതയും ഉപോയോഗപ്പെടുത്തിക്കൊണ്ട് പരിശോധന നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയതായാണ് പരാതി. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.

സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്.ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളാണ് ഇവര്‍. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. നഗരത്തില്‍ മുഴുവന്‍ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Eng­lish Summaary:
Miss­ing child inci­dent in Thiru­vanan­tha­pu­ram: Min­is­ter V Sivankut­ty will not show any negligence

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.