
പുൽപ്പള്ളിയിൽ നിന്നും കാണാതായ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌കയെ (16) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടൗണിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കനിഷ്‌കയെ ഞായറാഴ്ച രാത്രി മുതല്‍ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കള്‍ പുൽപള്ളി പൊലീസിൽ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ കനിഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.