16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024
November 9, 2024

കോഴിക്കോട് ചില്‍‍‍‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ കാണാതായ സംഭവം; യുവാക്കൾക്കെതിരേ പോക്സോ കേസ് എടുക്കും

Janayugom Webdesk
കോഴിക്കോട്
January 29, 2022 8:59 am

കോഴിക്കോട് ചില്‍‍‍‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെൺകുട്ടികളെ കാണാതായ സംഭവത്തിൽ രണ്ടു യുവാക്കൾക്കെതിരേ പൊലീസ് കേസെടുക്കും. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസമാണ് പോ​ലീ​സ് ക​ണ്ടെ​ത്തിയത്. ബംഗളൂരുവിൽ ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കൾക്കെതിരേ പെൺകുട്ടികൾ മൊഴി നൽകിയതിനെത്തുടർന്നാണ് കേസ്. പെൺകുട്ടികളെ സഹായിക്കാൻ എന്ന പേരിൽ ട്രെയിനിൽവച്ചു പരിചയപ്പെട്ടു കൂടെക്കൂടിയതാണ് ഇവര്‍. പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നു മദ്യം നൽകാനും ശ്രമിച്ചുവെന്ന് അവര്‍ മൊഴി നല്‍കി.

ജുവനൈൽ ജസ്റ്റീസ് ആക്ട്, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരേ കേസെടുക്കുന്നത്. പെൺകുട്ടികൾ ഗോവയിലേക്കു പോകാനായിരുന്നു പദ്ധതിയിട്ടിയിരുന്നതെന്ന് വെളിപ്പെടുത്തല്‍. ബാലികാമന്ദിരത്തിലെ സാഹചര്യങ്ങൾ വളരെ മോശമായതുകൊണ്ടാണ് തങ്ങൾ അവിടെനിന്നു രക്ഷപ്പെട്ടു പോയതെന്നും ഇവർ പോലീസിനോടു പറഞ്ഞു. പെൺകുട്ടികളെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനും ഒരു പെൺകുട്ടിയെ ആദ്യവും രണ്ടാമത്തെയാളെ ഇന്നലെ രാവിലെയും ബംഗളൂരുവിൽനിന്നു കണ്ടെത്തിയിരുന്നു. ബാക്കി നാ​ലു പേ​രെ ഇന്നലെ മ​ല​പ്പു​റം എ​ട​ക്ക​ര​യി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ൽനി​ന്നു​മാ​ണ് കണ്ടെത്തിയത്.

സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​തോ​ടെ ശേ​ഷി​ച്ച നാ​ലു പേ​ർ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടു ബം​ഗ​ളൂ​രു​വി​ൽനി​ന്ന് ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സി​ൽ ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ലം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളു​ടെ എ​ട​ക്ക​ര​യി​ലു​ള്ള കാ​മു​ക​നെ ഫോ​ണി​ൽ വി​ളി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ ബ​സി​ൽ എ​ട​ക്ക​ര​യി​ൽ എ​ത്തി. എ​ന്നാ​ൽ, കാ​മു​ക​ൻ ചി​ക്ക​ൻ​പോ​ക്സ് പി​ടി​പെ​ട്ട് ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ബ​സ് സ്റ്റാ​ൻ​ഡി​ൽ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട കു​ട്ടി​ക​ളെ പൊലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. പിടികൂടിയ യുവാക്കൾ കൊ​ടു​ങ്ങ​ല്ലൂ​ർ, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​ണ്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​വി ജോ​ർ​ജ് വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:Missing girls from Kozhikode Chil­dren’s Home; POCSO will take up the case against the men
You may also like this video

TOP NEWS

November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.