23 January 2026, Friday

അന്നപൂര്‍ണ കൊടുമുടിയില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകനെ കണ്ടെത്തി

Janayugom Webdesk
April 20, 2023 7:48 pm

നേപ്പാളിലെ അന്നപൂര്‍ണ കൊടുമുടി കീഴടക്കുന്നതിനിടെ കാണാതായ പര്‍വതരോഹകനെ കണ്ടെത്തി. ഇന്ത്യന്‍ പര്‍വതാരോഹകനായ അനുരാഗ് മാലുവിനെയാണ് അവശനിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാന്‍ സ്വദേശിയായ അനുരാഗിനെ തിങ്കളാഴ്ച മുതല്‍ കാണാതാവുകയായിരുന്നു. അന്നപൂര്‍ണയില്‍ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ ആറായിരം മീറ്റര്‍ ഉയരത്തില്‍വെച്ച് ഒരു വിള്ളലിലേക്ക് വഴുതി വീണാണ് അനുരാഗിനെ കാണാതായത്.

കഴിഞ്ഞ ദിവസം ഇന്ത്യക്കാരായ ബല്‍ജീത് കൗറും അര്‍ജുന്‍ വാജ്‌പേയും ഉള്‍പ്പടെ അഞ്ച് പര്‍വതാരോഹകരെ അന്നപൂര്‍ണയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. കടല്‍നിരപ്പില്‍നിന്ന് 8091 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അന്നപൂര്‍ണ ലോകത്തെ ഏറ്റവും ഉയരമുള്ള പത്താമത്തെ കൊടുമുടിയാണ്.

Eng­lish Sum­ma­ry: Miss­ing Indi­an climber Anurag Mal­oo found alive after three days
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.