10 December 2025, Wednesday

Related news

October 9, 2025
October 9, 2025
October 1, 2025
September 22, 2025
September 22, 2025
September 21, 2025
September 17, 2025
September 15, 2025
September 1, 2025
May 15, 2025

മണിപ്പുരിൽ കാണാതായ രണ്ടു വിദ്യാർത്ഥികള്‍ കൊല്ലപ്പെട്ട നിലയില്‍

Janayugom Webdesk
ഇംഫാല്‍
September 26, 2023 10:51 am

മണിപ്പുരിൽ കാണാതായ രണ്ടു വിദ്യാർത്ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മെയ്തെയ് വിഭാഗത്തിലുള്ള ഇംഫാല്‍ സ്വദേശികളായ ഫിജാം ഹെംജിത്, ഹിജാം ലിന്‍തോയ്ന്‍ഗംബി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ്. മരിച്ചുകിടക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 17 ഉം 20 ഉം വയസുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. പുറത്തുവന്ന ചിത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചുകിടക്കുന്നതും ഇവര്‍ക്ക് പിന്നില്‍ ആയുധധാരികള്‍ നില്‍ക്കുന്നതും കാണാം.

പ്രദേശത്തെ ഇന്റര്‍നെറ്റ് വിലക്ക് താല്‍ക്കാലികമായി നീക്കിയതിന് പിന്നാലെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചത്. ജൂലൈ ആറിനാണ് കുട്ടികളെ കാണാതെയായത്. കുട്ടികളുടേതായി പുറത്തുവന്ന ചിത്രങ്ങളില്‍ ജൂലൈ എട്ടെന്നാണ് കാണിക്കുന്നത്. കുട്ടികളെ കാണാതായതിന് പിന്നാലെ തന്നെ സുരക്ഷാസേനയും നാട്ടുകാരും തിരഞ്ഞിറങ്ങിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം മെയ്തെയ്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: miss­ing meit­ei stu­dents shot dead con­firms manipur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.