12 February 2026, Thursday

Related news

February 5, 2026
February 1, 2026
January 29, 2026
January 3, 2026
December 27, 2025
December 6, 2025
December 2, 2025
October 19, 2025
October 18, 2025
October 18, 2025

കണ്ണൂരില്‍ നിന്ന് കാണാതായ പതിനഞ്ചുകാരനെ ബെംഗളുരുവില്‍ നിന്ന് കണ്ടെത്തി

Janayugom Webdesk
കണ്ണൂര്‍
August 2, 2023 6:40 pm

കണ്ണൂരില്‍ നിന്ന് കാണാതായ പതിനഞ്ചുകാരനെ ബെംഗളുരുവില്‍ നിന്ന് കണ്ടെത്തി. കണ്ണൂർ കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷസിന്‍ എന്ന പതിനാറുകാരനെയാണ് കാണാതായത്. ഈ മാസം 17ന് ആണ് മുഹമ്മദ് ഷസിനെ കാണാതാകുന്നത്. മുടിവെട്ടാന്‍ കയ്യില്‍ 100 രൂപയുമായി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.

കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ തിരിച്ചറിഞ്ഞ ഒരാളാണ് ഷസിന്റെ ബന്ധുക്കളെ വിവരമറിയിച്ചത്. മജസ്റ്റിക് ബസ് സ്റ്റാൻഡിൽ വച്ചാണ് കുട്ടിയെ കണ്ടെത്തുന്നത്. കെഎംസിസിയുടെ രണ്ട് പ്രവർത്തകരാണ് ഷെസിനെ തിരിച്ചറിഞ്ഞത്. ഇവർ കണ്ണൂർ സിഐയെയും കുടുംബത്തെയും വിവരമറിയിച്ചു. മൻസൂർ എന്ന ബന്ധുവിനൊപ്പം കുട്ടിയെ നാട്ടിലേക്ക് അയച്ചു.

Eng­lish Sum­ma­ry: miss­ing stu­dent muhammed shasin found in Bengaluru
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.