എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളായ 15 കാരനും 13 കാരിയും തിരുവനന്തപുരത്ത് എത്തിയതായി സൂചന.
ഇത് വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് വിവരം. അയ്യംമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവരെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഇരുവരെയും സ്കൂൾ സമയം കഴിഞ്ഞും കാണാതായതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
ഇരുവരും ഇന്ന് പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ എത്തിയതായി ടവർ ലൊക്കേഷൻ രേഖകൾ സൂചിപ്പിച്ചിരുന്നു. അതേസമയം സഹോദരങ്ങൾക്കൊപ്പം മറ്റൊരു യുവാവും ഉള്ളതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
English Summary: It is reported that the brothers who went missing from Ernakulam have reached Thampanoor
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.