
79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ട് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾക്ക് ഇന്ന് അസമിൽ തുടക്കമാകും. 35 ടീമുകൾ പങ്കെടുത്ത ആദ്യ റൗണ്ട് മത്സരങ്ങളിൽ നിന്ന് യോഗ്യത നേടിയ ഒമ്പത് ടീമുകൾക്കൊപ്പം ആതിഥേയരായ അസമും ഫൈനലിസ്റ്റുകളായ ബംഗാളും കേരളവും ഉൾപ്പെടെ 12 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി പൊരുതാനിറങ്ങും. ഉദ്ഘാടന മത്സരത്തിൽ ഉത്തരാഖണ്ഡ് രാജസ്ഥാനെ നേരിടും. ആതിഥേയരായ അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, നാഗാലാൻഡ്, രാജസ്ഥാൻ എന്നിവര്‍ ഗ്രൂപ്പ് എയിലും കേരളം, സർവീസസ്, പഞ്ചാബ്, ഒഡിഷ, റെയിൽവേസ്, മേഘാലയ എന്നിവ ഗ്രൂപ്പ് ബിയിലും ഉൾപ്പെട്ടിരിക്കുന്നു. രണ്ട് ഗ്രൂപ്പിലെയും മികച്ച നാല് ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കും. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിലും സെമി ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി അഞ്ചിനും ഫൈനൽ മത്സരം ഫെബ്രുവരി എട്ടിനും നടക്കും.
കേരളം നാളെ പഞ്ചാബിനെതിരെ കഴിഞ്ഞ തവണ ജസ്റ്റ് മിസ്സായ സന്തോഷകപ്പടിക്കാൻ മികച്ച ടീമിനെയാണ് കേരളം അസാമിലെത്തിച്ചിരിക്കുന്നത്. 22 അംഗ സ്ക്വാഡിൽ 13 പേരും സന്തോഷ് ട്രോഫി കളിച്ച് പരിചയിച്ചവരാണ്. കഴിഞ്ഞതവണ ഫൈനലില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മികവുതെളിയിച്ച യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുചേര്‍ന്നതാണ് ടീം. 22 അംഗ ടീമിനെ തുടര്‍ച്ചയായ രണ്ടാം തവണയും കേരള പൊലീസ് താരം ആലുവ സ്വദേശി ജി സഞ്ജുവാണ് നയിക്കുന്നത്. ആറാം തവണ സന്തോഷ് ട്രോഫി കളിക്കുന്ന ക്യാപ്റ്റനൊപ്പം മുന്‍പ് സന്തോഷ് ട്രോഫി കളിച്ച 13 താരങ്ങളാണ് ടീമിലുള്ളത്.
അതേസമയം അവസാന ഘട്ട മത്സരങ്ങളിൽ കേരളം കടുപ്പമേറിയ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത് കേരളത്തിനൊപ്പം സർവീസസ്, പഞ്ചാബ്, റയിൽവേസ്, ഒഡിഷ, മേഘാലയ ടീമുകളാണുള്ളത്. ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ നേരിടും. ജനുവരി 22ന് രാവിലെ ഒമ്പതിന് സിലാപതാർ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് മത്സരം. കേരളത്തിന്റെ മറ്റു മത്സരങ്ങൾ 24ന് റെയിൽവേസും 26ന് ഒഡിഷയും 29ന് മേഘാലയയും 31 ന് സർവീസസുമാണ്. ഒരു ഗ്രൂപ്പിൽ നിന്ന് നാല് ടീമുകളാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടുക. ധാകുവാഖാനായിലും ശിലാപതുരുമാണ് എല്ലാമത്സരങ്ങളും നടക്കുക. ഷഫീഖ് ഹസനാണ് ഇത്തവണ കേരള സന്തോഷ് ട്രോഫി ടീമിന്റെ കോച്ച്. വയനാട് മേപ്പാടി സ്വദേശി ഷഫീഖ് ഹസന്റെ (39) പരിശീലന മികവിലാണ് കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളം ഫുട്ബോൾ ചാമ്പ്യന്മാരായത്. എസ്എൽകെ ചാംമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സിന്റെ സഹപരിശീലകനുമായിരുന്നു, ഇത്തവണത്തെ സന്തോഷ് ട്രോഫിയെ കേരളം പ്രതീക്ഷയോടെ കാണുന്നതായി തീർത്തും പ്രഫഷണലായി പരിശീലനത്തേയും ഗെയിമിനേയും കാണുന്ന കോച്ച് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.