22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 7, 2024
December 4, 2024
December 4, 2024
December 2, 2024
December 1, 2024
November 25, 2024
November 24, 2024
November 8, 2024

വിരമിക്കല്‍ പ്രഖ്യാപിച്ച് മിതാലി രാജ്

Janayugom Webdesk
June 8, 2022 2:52 pm

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. ഇന്ത്യൻ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു.

രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ ഉയർന്ന റൺവേട്ടക്കാരി കൂടിയാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്.

എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സിന് പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വീറ്റ് ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വനിതാ ബാറ്ററാണ് മിതാലി രാജ്. 16-ാം വയസിൽ ഏകദിന അരങ്ങേറ്റത്തിൽ പുറത്താകാതെ 114 റൺസ് നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. വനിതാ ടെസ്റ്റിൽ 12 മത്സരങ്ങളിൽ ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളുമായി 699 റൺസാണ് മിതാലിയുടെ നേട്ടം.

അതേസമയം ഏകദിനത്തിൽ 232 മത്സരങ്ങളിൽ ഏഴ് സെഞ്ചുറികളും 64 ഫിഫ്റ്റികളുമായി 7805 റൺസ് സ്വന്തമാക്കി. വനിതകളുടെ ഏകദിന ചരിത്രത്തിലെ ഉയർന്ന റൺവേട്ടക്കാരി മിതാലി തന്നെ. വനിതാ ടി20യിൽ 89 മത്സരങ്ങളിൽ 17 അർധശതകങ്ങളോടെ 2364 റൺസും പേരിലാക്കി.

Eng­lish summary;Mithali Raj announces retirement

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.