20 December 2025, Saturday

Related news

November 15, 2025
November 15, 2025
November 5, 2025
October 31, 2025
September 30, 2025
September 18, 2025
September 18, 2025
August 18, 2025
August 8, 2025
July 1, 2025

ഗവർണർമാരെ നിയന്ത്രിക്കുന്നതിന് ഒരുമിച്ചുനീങ്ങണം: മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് എം കെ സ്റ്റാലിൻ

Janayugom Webdesk
ചെന്നൈ
April 13, 2023 5:03 pm

സംസ്ഥാനസർക്കാരുകളുടെ അധികാരത്തിൽ കടന്നുകയറുന്ന ഗവർണർമാരെ നിയന്ത്രിക്കുന്നതിന് ഒരുമിച്ചുനീങ്ങണമെന്നാവശ്യപ്പെട്ട് ഇതരസംസ്ഥാന മുഖ്യമന്ത്രിമാർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കത്തയച്ചു. ബിജെപി ഇതര സർക്കാരുകൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്. 

നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ കാലതാമസം വരുത്തുന്നതിനെതിരേ തമിഴ്‌നാട് നിയമസഭ കഴിഞ്ഞദിവസം പ്രമേയം പാസാക്കിയത് ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ മറ്റ് സംസ്ഥാനങ്ങളും ഇതേമാർഗം പിന്തുടരണമെന്ന് നിർദേശിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന് അടക്കമാണ് കത്തയച്ചത്.
രാജ്യത്ത് ജനാധിപത്യം അപകടത്തിലാണ്. ഭരണഘടനാമൂല്യങ്ങളും ഫെഡറൽ അധികാരഘടനയും മാനിക്കപ്പെടുന്നില്ല. കേന്ദ്രസർക്കാരിന്റെയും ഗവർണറുടെയും അധികാരം ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും പാലിക്കുന്നില്ല. തമിഴ്‌നാട്ടിൽ നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ ഗവർണർ കാലതാമസം വരുത്തുന്നു. സമാനമായ സ്ഥിതി പല സംസ്ഥാനങ്ങളിലും നേരിടുന്നതായി അറിയാമെന്നും ഇതിനെതിരേ ഒന്നിച്ചുനീങ്ങണമെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു. തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ പകർപ്പും കത്തിനൊപ്പം അയച്ചിട്ടുണ്ട്. 

തമിഴ്‌നാടിന് പുറമെ, കേരളം, ഡൽഹി, തെലങ്കാന, പഞ്ചാബ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ സർക്കാരുകൾ അതത് സംസ്ഥാനങ്ങളിലെ ഗവർണർമാർ ഭരണപരമായ പ്രവർത്തനങ്ങളിൽ എങ്ങനെ ഇടപെടുന്നുവെന്നും ബില്ലുകളുടെ അംഗീകാരം വൈകിപ്പിക്കുന്നുവെന്നും ആശങ്ക ഉയർത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: MK Stal­in sent a let­ter ask­ing them to come togeth­er to con­trol the governors

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.