23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

യഥാർത്ഥ ഷോവനിസ്റ്റുകളും ദേശവിരുദ്ധരും ഹിന്ദി വാദികളാണെന്ന് എംകെ സ്റ്റാലിൻ

Janayugom Webdesk
ചെന്നൈ
March 6, 2025 9:58 pm

ഭാഷാ സമത്വം ആവശ്യപ്പെടുന്നത് ഷോവനിസം അല്ലെന്നും, മറിച്ച് തങ്ങളുടെ അവകാശം സ്വാഭാവികമാണെന്നും പ്രതിരോധം രാജ്യദ്രോഹമാണെന്നും വിശ്വസിക്കുന്ന ഹിന്ദി വാദികളാണ് യഥാർത്ഥ ഷോവനിസ്റ്റുകളും ദേശവിരുദ്ധരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ പറഞ്ഞു. 

”മുൻഗണന ശീലമാക്കിയാൽ സമത്വം അടിച്ചമർത്തലായി തോന്നും”. തമിഴിന് അർഹമായ സ്ഥാനം ആവശ്യപ്പെട്ടതിൻറെ പേരിൽ ചില മതഭ്രാന്തന്മാർ തങ്ങളെ വർഗീയ വാദികളും ദേശ വിരുദ്ധരുമായി മുദ്രകുത്തുമ്പോൾ പ്രസിദ്ധമായ ഈ ഉദ്ധരണി ഓർമ വരുമെന്നും സ്റ്റാലിൻ തൻറെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. 

ഗോഡ്സെയുടെ പ്രത്യശാസ്ത്രത്തെ മഹത്വവൽക്കരിക്കുന്നവർക്ക്, ചൈനീസ് അധിനിവേശം, ബംഗ്ലാദേശ് വിമാചന യുദ്ധം, കലിംഗ യുദ്ധം എന്നിവയ്ക്ക് എറ്റവുമധികം സംഭാവനകൾ നൽകിയ ഡിഎംകെയുടെയും അതിൻറെ സർക്കാരിൻറെയും ദേശസ്നേഹത്തെ ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം ഉണ്ടെന്നും എന്നാൽ ഇപ്പറയുന്നവരുടെ സൈദ്ധാതിക പൂർവികൻ ഗാന്ധിയെ വധിച്ചയാളാണെന്നും അദ്ദേഹം പറഞ്ഞു.

ഭാഷാപരമായ സമത്വം ആവശ്യപ്പെടുന്നത് ഷോവനിസമല്ല. ഷോവനിസം എങ്ങനെയായിരിക്കും എന്നറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ. തമിഴർക്ക് വായിച്ച മനസിലാക്കാനോ ഉച്ചരിക്കാനോ പോലും കഴിയാത്ത ഒരു ഭാഷയുടെ പേരിൽ 140 കോടി ജനങ്ങലെ നിയന്ത്രിക്കാൻ പോകുന്ന 3 ക്രിമിനൽ നിയമങ്ങളുടെ പേരാണ് ഷോവനിസം.ആ ഷോവനിസം രാഷ്ട്രത്തിന് ഏറ്റവുമധികം സംഭാവന നൽകുന്ന ഒരു സംസ്ഥാനത്തെ രണ്ടാം കിട പൌരന്മാരായി പരിഗണിക്കുകയും NEP എന്ന വിഷം വിഴുങ്ങാൻ വിസമ്മതച്ചതിന് അതിൻറെ ന്യായമായ അവകാശങ്ങൾ പോലും നിഷേധിക്കുകയും ചെയ്യുന്നു. എന്തെങ്കിലും അടിച്ചേൽപ്പിക്കുന്നത് ശത്രുത വളർത്തുന്നു. ശത്രുത രാജ്യത്തിൻറെ ഐക്യത്തിന് ഭീഷണിയാണ്. അതിനാൽ യഥാർത്ഥ വർഗീയ വാദികളും ദേശ വിരുദ്ധരും ഹിന്ദി വാദികളാണെന്നും അവർ തങ്ങളുടെ അവകാശം സ്വാഭാവികമാണെന്നും, എന്നാൽ തങ്ങളുടെ പ്രതിരോധം രാജ്യദ്രോഹമാണെന്നും വിശ്വസിക്കുന്നവരാണെന്നും സ്റ്റാലിൻ പറഞ്ഞു. 

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ പാർട്ടി പ്രവർത്തകർക്കെഴുതിയ കത്തിൽ അദ്ദേഹം, പാകിസ്താനിലെയും ബംഗ്ലാദേശിലെയും ആളുകൾ മതം കൊണ്ട് ഒന്നാണെങ്കിലും ഭാഷ കൊണ്ട് വ്യത്യസ്തരാണെന്ന് പറഞ്ഞു. 

ബംഗ്ലാദേശിലെ ജനങ്ങളുടെ മേൽ പാകിസ്താൻ ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതാണ് പുതിയ രാജ്യം ഉണ്ടാകുന്നതിന് കാരണമായത്. പഴയ സോവിയറ്റ് യൂണിയൻറെ ശിഥിലീകരണത്തിനുള്ള കാരണവും ഭാഷാ ആധിപത്യമായിരുന്നു. 

മാതൃഭാഷ എന്നത് തേൻകൂടിന് സമാനമാണെന്നും അതിൽ തൊടുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ മാതൃഭാഷയെപ്പോലെ തന്നെ മറ്റുള്ളവരുടെ മാതൃഭാഷയെയും ബഹുമാനിക്കുന്നുണ്ടെന്നും ഹിന്ദി മാതൃ ഭാഷയുള്ളവർ തങ്ങളുടെ സഹോദരങ്ങൾ തന്നെയാണെന്നും സ്റ്റാലിൻ പറഞ്ഞു. എന്നാൽ കേന്ദ്രം ഹിന്ദി ദിവസ് മാത്രം ആഘോഷിക്കുന്നുവെന്നും ഭരണഘടനയിൽ 8 ഷെഡ്യൂളുകളിലായി രേഖപ്പെടുത്തിയിരിക്കുന്ന മറ്റ് ഭാഷകൾ എന്ത്കൊണ്ട് ആഘോഷിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ആ പക്ഷാഭേദത്തെ സ്റ്റാലിൻ പരിഹസിച്ചു. എട്ട ഷെഡ്യൂലുകലിലുമുള്ള ഭാഷകളെ ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിക്കാത്തതിൻറെ വൈമനസ്യത്തെയും അദ്ദേഹം ചോദ്യം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.