22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 14, 2024
April 17, 2024
January 23, 2024
January 22, 2024
September 21, 2023
September 4, 2023
April 24, 2023
February 2, 2023
November 9, 2022
November 6, 2022

എതിരില്ലാതെ എംകെ സ്റ്റാലിന്‍; വീണ്ടും ഡിഎംകെ പാർട്ടി അധ്യക്ഷന്‍

Janayugom Webdesk
ചെന്നൈ
October 9, 2022 2:44 pm

ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനെ പാർട്ടി അധ്യക്ഷനായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് സ്റ്റാലിനെ വീണ്ടും എതിരില്ലാതെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

ദുരൈമുരുകനെ ജനറല്‍ സെക്രട്ടറിയായും ടി ആർ ബാലുവിനെ ട്രഷററായും തെരഞ്ഞെടുത്തു. മൂന്ന് നേതാക്കളും രണ്ടാം തവണയാണ് അതാത് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയുടെ പതിനഞ്ചാമത് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നടന്നത്.

പാർട്ടിയിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനം സൃഷ്ടിക്കപ്പെട്ടതിനു ശേഷം 1969‑ൽ കരുണാനിധി ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി. 2018ൽ കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയുടെ രണ്ടാമത്തെ പ്രസിഡന്റാണ് സ്റ്റാലിൻ. 1949ലാണ് ഡിഎംകെ സ്ഥാപിതമായത്.

Eng­lish sum­ma­ry; MK Stal­in unop­posed; DMK par­ty pres­i­dent again

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.