2 May 2024, Thursday

Related news

April 17, 2024
January 23, 2024
January 22, 2024
September 22, 2023
September 21, 2023
September 20, 2023
September 20, 2023
September 19, 2023
September 4, 2023
April 24, 2023

നിലവിലെ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് വനിതാ ബില്ല് കേന്ദ്രം കൊണ്ടുവന്നതെന്ന് എം കെ സ്റ്റാലിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 21, 2023 11:09 am

ലോക്സഭാ സീറ്റുകള്‍ കൂടുമ്പോള്‍ ജനസംഖ്യ കുറവുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സീറ്റുകള്‍ കുറയുമെന്നും ഇതിനു വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോള്‍ വനിതാ സംവരണ ബില്‍ കൊണ്ടുവരുന്നതെന്നും തമിഴ് നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്‍ .

നിലവിലെ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തരിച്ചു വിടാനാണ് വനിതാ സംവരണ ബില്‍ കേന്ദ്രം കൊണ്ടുവന്നതെങ്കിലും താന്‍ സ്വാഗതം ചെയ്യുന്നു എന്നും സ്റ്റാലിന്‍ .ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ നിജപ്പെടുത്തുമ്പോൾ തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വനിതാ സംവരണത്തെ അത് ബാധിക്കുമോ എന്ന ജനങ്ങളുടെ ഭയം പ്രധാനമന്ത്രി നരേന്ദ്രമോഡി ദൂരീകരിക്കണം എന്ന് ഒമ്പത് പേജുകളുള്ള പ്രസ്താവനയിൽ സ്റ്റാലിൻ പറഞ്ഞു. യഥാർത്ഥത്തിൽ വനിതകൾക്ക് സംവരണം നടപ്പാക്കണം എന്ന് ബിജെപിക്ക് ഉണ്ടായിരുന്നെങ്കിൽ അവർ അധികാരത്തിൽ വന്നയുടൻ തന്നെ അത് നടപ്പാക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയിലെ ആർട്ടിക്കിൾ 81(2)(എ) പ്രകാരം, ഒരു സംസ്ഥാനത്തിന്റെ ജനസംഖ്യക്ക് അനുപാതമായിരിക്കണം അവിടുത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം. രാജ്യത്ത് സെൻസസ് പൂർത്തിയാക്കി പ്രസിദ്ധീകരിക്കുകയും മണ്ഡലങ്ങൾ ജനസംഖ്യക്ക് അനുപാതമായി പുനർനിശ്ചയിക്കുകയും ചെയ്ത ശേഷമായിരിക്കും വനിതാ സംവരണ ബിൽ നിയമമാകുക എന്നാണ് ബില്ലിൽ പരാമർശിക്കുന്നത്.മണ്ഡലങ്ങൾ നിജപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യയിൽ ആശങ്കകളുണ്ട്. കാരണം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ്, ബിഹാർ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനസംഖ്യ വളരെ കുറവാണ്.

ഇതിനാൽ ലോക്സഭയിൽ പ്രാതിനിധ്യത്തിൽ വളരെ വ്യത്യാസം ഉണ്ടാകും.2026ൽ സീറ്റുകൾ നിജപ്പെടുത്തുമ്പോൾ തമിഴ്നാടിന് 8 സീറ്റുകൾ നഷ്ടമാകുമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.ജനസംഖ്യ നിയന്ത്രണത്തിന് കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കൃത്യമായി പിന്തുടരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് മണ്ഡലം നിജപ്പെടുത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നത് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു 

Eng­lish Summaary:
MK Stal­in said that the Cen­ter brought the Wom­en’s Bill to divert atten­tion from cur­rent issues

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.