31 December 2025, Wednesday

Related news

August 29, 2025
December 28, 2024
December 16, 2024
November 21, 2024
November 1, 2024
October 5, 2024
October 2, 2024
September 28, 2024
September 27, 2024
September 27, 2024

പി വി അൻവർ എംഎൽഎ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

‘എന്റെ പിന്നില്‍ സര്‍വശക്തനായ ദൈവം മാത്രമാണ് ഉള്ളത്’
Janayugom Webdesk
തിരുവനന്തപുരം
September 3, 2024 2:57 pm

പി വി അൻവർ എംഎൽഎ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി . എഡിജിപി അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കട്ടെ എന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു . താങ്കളുടെ പിന്നില്‍ ആരാണെന്ന ചോദ്യത്തിന്  ‘എന്റെ പിന്നില്‍ സര്‍വശക്തനായ ദൈവം മാത്രമാണ് ഉള്ളത്’ എന്നും അദ്ദേഹം പറഞ്ഞു .

 

താന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ശ്രദ്ധയിൽപ്പെടുത്തി. എഴുതിക്കൊടുക്കേണ്ട കാര്യങ്ങള്‍ എഴുതിക്കൊടുത്തു. സഖാവ് എന്ന നിലയിലാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു. സത്യസന്ധമായ അന്വേഷണം നടക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കും. അതോടെ തന്റെ ഉത്തരവാദിത്തം തീര്‍ന്നുവെന്നും അന്‍വര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.