22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
December 1, 2024
November 27, 2024
November 26, 2024
November 25, 2024
November 24, 2024
November 23, 2024
November 20, 2024

മര്‍ദ്ദിച്ചും; കാല് തല്ലിയൊടിക്കാന്‍ ആഹ്വാനം ചെയ്തും ഷിന്‍ഡേ ക്യാമ്പിലെ എംഎല്‍എമാര്‍

Janayugom Webdesk
മുംബൈ
August 18, 2022 11:09 am

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ ക്യാമ്പിലെ രണ്ട് എംഎല്‍എമാര്‍ വിവാദത്തില്‍. ക്യാമ്പിലെ എംഎല്‍എമാരായ സന്തോഷ് ബാങ്കറും പ്രകാശ് സര്‍വേയുമാണ് വിമര്‍ശനങ്ങള്‍ക്ക് വിധേയരായത്. കഴിഞ്ഞ ദിവസം സന്തോഷ് ബാങ്കര്‍ ഭക്ഷണത്തിന്റെ നിലവാരം മോശമായതിനേത്തുടര്‍ന്ന് കേറ്ററിങ്ങ് സ്ഥാപനത്തിന്റെ മാനേജറെ ആക്രമിച്ച വീഡിയോ പ്രചരിച്ചിരുന്നു. ഹിംഗോളിയില്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനിരുന്ന ഭക്ഷണം മോശമായത് ചോദ്യം ചെയ്യുകയായിരുന്നു. ബങ്കാറും സംഘവും സ്വകാര്യ കേറ്ററിങ്ങ് മാനേജറെ ഭക്ഷണത്തിന്റെ നിലവാരത്തേക്കുറിച്ച് ചോദ്യം ചെയ്യുകയും പിന്നാലെ തന്നെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വീഡിയോ വൈറലായിട്ടുണ്ട്.

മറ്റൊരു സംഭവത്തില്‍ എംഎല്‍എ പ്രകാശ് സര്‍വേ് ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഉദ്ധവ് താക്കറെയെ പിന്തുണയ്ക്കുന്നവരുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി. മുംബൈയിലെ ദാസിറില്‍ നടത്തിയ പരിപാടിയിലാണ് നിങ്ങള്‍ക്ക് അവരുടെ കൈ തല്ലിയൊടിക്കാന്‍ സാധിച്ചില്ലെങ്കില്‍ അവരുടെ കാല് ഒടിക്കു. നിങ്ങളുടെ ജാമ്യം ഞാന്‍ ഏര്‍പ്പെടുത്തിക്കൊള്ളാം. നമ്മള്‍ ആരോടും ഒന്നിനും പോകുന്നില്ല പക്ഷെ ആരെങ്കിലും ഇങ്ങോട്ട് അടിക്കാന്‍ വന്നാല്‍ നമ്മള്‍ അവരെ വെറുതേ വിടേണ്ട കാര്യവുമില്ലെന്നാണ് എംഎല്‍എയുടെ ആഹ്വാനം ചെയ്യുന്ന വീഡിയോയിലെ ഭീഷണി.

Eng­lish sum­ma­ry;  MLAs from the Shinde camp Call­ing to beat

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.