13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025
April 1, 2025
March 28, 2025
March 24, 2025

പൗരത്വനിയമം കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തന്‍ സൗകര്യമില്ലെന്ന് എം എം ഹസന്‍

Janayugom Webdesk
തിരുവനന്തപുരം
April 12, 2024 4:35 pm

പൗരത്വ നിയമം കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ സൗകര്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ കൂടിയായ കെപിസിസി ആക്ടിംങ് പ്രസിഡന്റ് എം എം ഹസന്‍ അഭിപ്രായപ്പെട്ടു.പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുമെന്നത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താത്തതില്‍ ഉത്തരം മുട്ടി കോണ്‍ഗ്രസ് നേതാക്കള്‍.

ഞങ്ങള്‍ക്ക് സൗകര്യം ഇല്ലാത്തത് കൊണ്ടാണ് ഉള്‍പ്പെടുത്താത്തതെന്ന് ഹസന്‍ പറയുന്നു. എന്നാല്‍ എല്ലാ കരിനിയമങ്ങളും പിന്‍വലിക്കുമെന്നതില്‍ സിഎഎയും ഉള്‍പ്പെടുമെന്ന വിചിത്ര ന്യായമായിരുന്നു രമേശ് ചെന്നിത്തലയ്ക്ക്.പ്രകടന പത്രികയില്‍ പൗരത്വനിയമ ഭേദഗതി പിന്‍വലിക്കുമെന്ന് ഒരു വാക്ക് പറയാന്‍ കോണ്‍ഗ്രസിന് കെല്‍പ്പില്ല. എന്നാല്‍ വിഷയം മാധ്യമങ്ങള്‍ ചോദിച്ചാലോ എഐസിസി അധ്യക്ഷന്‍ മുതല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് വരെ എല്ലാവരും വിശ്വസിക്കണം. ഇതാണ് കോണ്‍ഗ്രസ് ലെയിന്‍.

പ്രതിപക്ഷ നേതാവിന് പിന്നാലെ കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും വിഷയത്തില്‍ ഉത്തരം മുട്ടി. എന്നാല്‍ എല്ലാ കരിനിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നുണ്ടെന്നും അതില്‍ സിഎഎയും ഉള്‍പ്പെടുമെന്ന വിചിത്ര ന്യായമായിരുന്നു രമേശ് ചെന്നിത്തലയ്ക്ക്.പ്രകടനപത്രികയുടെ എട്ടാം പേജ് നോക്കാന്‍ പറഞ്ഞ് പ്രതിപക്ഷ നേതാവ് സ്വയം വെട്ടിലായി. പിന്നാലെയാണ് പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടുത്താത്തതിനെ പ്രതിരോധിക്കാനും ന്യായീകരിക്കാനും സാധിക്കാതെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വലയുന്നത്.

Eng­lish Summary:
MM Hasan said that it is not pos­si­ble to include the Cit­i­zen­ship Act in the Con­gress manifesto

You may also like this video:

YouTube video player

TOP NEWS

April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.