യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡല്‍ഹിയിലേക്കുള്ള വിമാനം ഉദയ്പൂരിലാണ് അടിയന്തരമായി ഇറക്കിയത്. വിമാനത്തിൽ 140 ഓളം യാത്രക്കാരാണുണ്ടായിരുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ദബോക്കിലെ മഹാറാണ പ്രതാപ് എയർപോർട്ടിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട 470-ാം നമ്പർ വിമാനത്തിലാണ് സംഭവം. പറന്നുയര്‍ന്ന് പത്തു മിനിറ്റിനുശേഷം യാത്രക്കാരന്റെ മൊബൈൽ പൊട്ടിത്തെറിക്കുകയായിരന്നു. ഇതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി. തുടര്‍ന്ന് ഡാബോക്ക് വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. പിന്നീട് സാങ്കേതിക പരിശോധന പൂർത്തിയാക്കിയ ശേഷം വിമാനം ഡൽഹിയിലേക്ക് തിരിച്ചു.
സാങ്കേതിക തടസങ്ങള്‍ മൂലം വിമാനം എമര്‍ജൻസി ലാൻഡിങ് നടത്തുന്ന സംഭവങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പതിവായിട്ടുണ്ട്. കഴിഞ്ഞ മാസം എയര്‍ ഇന്ത്യയുടെ സാന്‍ഫ്രാന്‍സിസ്കോ വിമാനം റഷ്യയിലെ മഗദാനില്‍ അടിയന്തിരമായി ഇറക്കിയിരുന്നു. എന്‍ജിനിലെ തകരാറിനെത്തുടര്‍ന്നാണ് 200 യാത്രക്കാരുമായി വിമാനം നിലത്തിറക്കിയത്. അടുത്തിടെ പറന്നുയര്‍ന്ന ഇൻഡിഗോ വിമാനവും ചില സാങ്കേതിക തടസങ്ങള്‍ മൂലം അടിയന്തിര ലാൻഡിങ് നടത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് പോകേണ്ട വിമാനമാണ് പൈലറ്റിന് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് തിരിച്ചിറക്കിയത്.
English Summary:Mobile phone exploded; The plane was brought back
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.