27 February 2026, Friday

Related news

February 26, 2026
February 22, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 5, 2026
February 4, 2026
January 31, 2026
January 28, 2026

യുഎഇയിൽ പൊ​തു സ്കൂ​ളു​ക​ളി​ൽ മൊ​ബൈ​ൽ ഉ​പ​യോ​​ഗം​​ നി​രോ​ധിച്ചു

Janayugom Webdesk
അബുദാബി
August 29, 2025 4:43 pm

സ്കൂൾ പരിസരത്തേക്ക് മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർത്ഥികളുടെ കൈവശം ഫോൺ കണ്ടെത്തിയാൽ അത് പരിശോധിക്കുന്നതിനും കണ്ടുകെട്ടുന്നതിനും വ്യക്തമായ നിയമങ്ങളും മന്ത്രാലയം കൊണ്ടുവന്നിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച 2018‑ലെ മന്ത്രിതല പ്രമേയം നമ്പർ (851) അടിസ്ഥാനമാക്കിയാണ് സ്കൂൾ പ്രിൻസിപ്പൽമാർക്കും കിൻഡർഗാർട്ടനുകൾക്കും മന്ത്രാലയം സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. ഫോ​ൺ കൊ​ണ്ടു​പോ​കു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളി​ൽ​നി​ന്ന് വി​ദ്യാ​ർ​ത്ഥിക​ളെ സം​ര​ക്ഷി​ക്കു​ക​യും, സു​ര​ക്ഷി​ത​മാ​യ പ​ഠ​ന അ​ന്ത​രീ​ക്ഷം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ്​ ന​ട​പ​ടിയുടെ ല​ക്ഷ്യം. പ​രി​ശോ​ധ​ന നൽകിയിട്ടുള്ള നി​ർ​ദേ​ശമനുസരിച്ചും കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്കു​ന്ന​തു​മാ​യി​രി​ക്ക​ണം. പ​രി​ശോ​ധ​ക​ർ കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി തൊ​ടാ​ൻ പാ​ടി​ല്ല, ബാ​ഗു​ക​ളി​ലും മ​റ്റു സ്വ​കാ​ര്യ വ​സ്തു​ക്ക​ളി​ലും മാ​ത്ര​മാ​ക​ണം പ​രി​ശോ​ധ​ന, വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​രു​ടെ വ​സ്​​തു​ക്ക​ൾ പ​രി​ശോ​ധ​ന ക​മ്മി​റ്റി​ക്ക്​ മു​ന്നി​ൽ സ്വ​യ​മേ സാ​ധ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ പുറപ്പെടുവിച്ചിട്ടുണ്ട്. മൊ​ബൈ​ൽ ക​​ണ്ടെ​ടു​ത്താ​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചിരിക്ക​ണം. ര​ക്ഷി​താ​ക്ക​ൾ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത​തി​നും തി​രി​ച്ചു​ല​ഭി​ച്ച​തി​നും ബ​ന്ധ​പ്പെ​ട്ട ഫോ​മു​ക​ൾ ഒ​പ്പി​ട്ടു ന​ൽ​കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.