29 January 2026, Thursday

Related news

January 29, 2026
January 29, 2026
January 29, 2026
January 29, 2026
January 10, 2026
July 1, 2025
April 4, 2025
March 1, 2025
February 28, 2025
February 12, 2025

മാതൃകയായി വയോജന ബജറ്റ്‌

Janayugom Webdesk
തിരുവനന്തപുരം
January 29, 2026 1:34 pm

ജെന്റർ ബജറ്റിലൂടെ രാജ്യത്തിന്‌ മാതൃക സൃഷ്‌ടിച്ച സർക്കാർ ഇക്കുറി വയോജന ബജറ്റ്‌ അവതരിപ്പിച്ചും മാതൃകയായി മാറിയിരിക്കുകയാണ്. നിലവിലെ ബജറ്റിനൊപ്പം ഇതിനുള്ള പ്രത്യേക രേഖ ഉൾപ്പെടുത്തി. രാജ്യത്ത്‌ ആദ്യമായി വയോജന കമ്മീഷൻ രൂപീകരിച്ച സംസ്ഥാനമാണ്‌ കേരളം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികൾക്ക്‌ ക്ഷേമനിധി പദ്ധതി ആരംഭിക്കാനും തീരുമാനിച്ചു. ഇതിനായി 250 കോടിരൂപ ബജറ്റിൽ വകയിരുത്തി. പ്രാദേശിക സർക്കാരുകൾക്ക്‌ ഇതിലേക്ക്‌ പണം നൽകാൻ അനുമതിയും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.