10 February 2026, Tuesday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025

മാതൃകാ പെരുമാറ്റച്ചട്ടം: സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു

Janayugom Webdesk
തിരുവനന്തപുരം
November 11, 2025 10:28 pm

സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാർ ഫയലുകളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻകൂർ അനുമതി ആവശ്യമായവ പരിശോധിച്ചു വേഗത്തിലാക്കുന്നതിനായി സര്‍ക്കാര്‍ സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനും പൊതുഭരണ വകുപ്പ് സെക്രട്ടറി കൺവീനറുമായ കമ്മിറ്റിയിൽ ബന്ധപ്പെട്ട വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി അംഗമായിരിക്കും. കമ്മിറ്റി എല്ലാ ബുധനാഴ്ചയും വൈകിട്ട് മൂന്നിനോ ആവശ്യാനുസരണം മറ്റേതെങ്കിലും ദിവസമോ യോഗം ചേരും. പരിഗണിച്ച കേസുകൾ വിശദമായ വിവരങ്ങളോടെയും അടിയന്തര ആവശ്യം സംബന്ധിച്ച കുറിപ്പോടെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കും. സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ ഇല്ലാത്ത പ്രൊപ്പോസലുകൾ ഒരു വകുപ്പും നേരിട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് അയയ്ക്കാൻ പാടില്ലെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.