17 January 2026, Saturday

Related news

January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026

മാതൃക നിയമസഭ ചേരും; പുസ്തകോത്സവത്തിൽ ഇന്ന് വൈവിധ്യമാർന്ന പരിപാടികൾ

Janayugom Webdesk
തിരുവനന്തപുരം
January 7, 2026 10:10 pm

പുസ്തകോത്സവത്തിൽ ഇന്ന് വൈവിധ്യമായ പരിപാടികൾ അരങ്ങേറും. രാവിലെ 10.30 മാതൃക നിയമസഭാ ചേരും. ഗവ സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി വീണ ജോർജ്, സ്പീക്കർ, എ എൻ ഷംസീർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുക്കും.

ആർ ശങ്കരനാരായണൻ തമ്പി ഹാൾ
രാവിലെ 10.30–11.30:പാനൽ ചർച്ച (‘കായിക രംഗത്ത് കേരളത്തിന്റെ സാധ്യതകൾ’: അഞ്ചു ബോബി ജോർജ്, ഐ എം വിജയൻ, ഡോ. കിഷോർ ഗോപിനാഥ്, മോഡറേറ്റർ‑രാജീവ് രാമചന്ദ്രൻ). രാവിലെ 11.30–12.15: കെഎൽഐബിഎഫ് ടോക്ക് (‘റീക്ലെയിമിങ് ദി ഡിസ്കോഴ്സ്-ഹൗ എ സ്ട്രോങ്ങ് ലെഫ്റ് കാൻ ഓഫർ ഇന്ത്യ എ റിയൽ പൊളിറ്റിക്കൽ നരേറ്റിവ്’: സൈറ ഷാ ഹാലിം). ഉച്ചക്ക് 12.15–1.15:  മീറ്റ് ദി ഓതർ (‘ഞാൻ കണ്ടതും ഞാൻ പറഞ്ഞതും’: എൻ എസ് മാധവൻ, എൻ ഇ സുധീർ). ഉച്ചക്ക് 2–3: പാനൽ ചർച്ച (‘യാത്രയുടെ പുതുവഴികൾ’: ബിബിൻ സെബാസ്റ്റ്യൻ, ചിത്രൻ ആർ, ശബരി വർക്കല). വൈകിട്ട് 3–4: (‘ചലച്ചിത്ര ഗാനങ്ങളിലെ താളങ്ങൾ’: എരിക്കാവ് എൻ സുനിൽ).
വൈകിട്ട് 4.45–5.30: കെഎൽഐബിഎഫ് ഡയലോഗ് (‘വാക്കാൽ താണ്ടിയ ദൂരങ്ങൾ’: ഡോ. ശശി തരൂർ എം പി, എൻ ഇ സുധീർ). വൈകിട്ട് 7.30: മ്യൂസിക് ഇന്ത്യ മെഗാ ഷോ

വേദി 2
രാവിലെ 10.30–11.30: (‘കവിയും കവിതയും’: പ്രഫുൽ ശിലെദാർ). രാവിലെ 11.30–12: (എന്റെ പുസ്തകം-‘എഴുത്തിന്റെ രാഷ്ട്രീയം’: വിനോദ് കൃഷ്ണ). ഉച്ചക്ക് 12.15–12.45: (എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം ‘ഒരു കോഴിക്കോടൻ കാശിയാത്ര’: നിസാർ ഇൽത്തുമിഷ്). ഉച്ചക്ക് 2–3: (‘കവിയും കുട്ടികളും’: സുമേഷ് കൃഷ്ണൻ, ഭദ്ര ഹരി, പ്രഫുൽ ദാസ്, സ്വാതിക് സതീഷ്, കോട്ടൺ ഹിൽ സ്കൂളിലെ കുട്ടികൾ). വൈകിട്ട് 3–3.30: (‘ഭരണഘടനാ ധാർമികത’: സണ്ണി കപിക്കാട്). വൈകിട്ട് 3.30–4: (എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം ‘ഉദ്വേഗരചനയുടെ രാസവഴികൾ’: ജി ആർ ഇന്ദുഗോപൻ). വൈകിട്ട് 4.15–4.45: (എന്റെ പുസ്തകം ‘മരണവംശം-സ്നേഹവും മൃത്യുവും കലർന്ന രാസവഴികൾ’: പി വി ഷാജികുമാർ). വൈകിട്ട് 4.45–5.15: (എന്റെ പുസ്തകം ‘കോഫി ഹൗസിലേക്കുള്ള വഴി’: ലാജോ ജോസ്)
വേദി: സ്റ്റുഡന്റസ് കോർണർ. രാവിലെ 9.30–10.15: മാജിക് ഷോ (മജീഷ്യൻ ഡാരിയസ്, മാജിക് അക്കാദമി)
രാവിലെ 10.15–11: ഇന്ററാക്ടിവ് സെഷൻ (‘കുട്ടികൾക്കിണങ്ങുന്ന ലോകം-അവർ പറയട്ടെ’, കെ വി മനോജ് കുമാർ)
രാവിലെ 11–11.30: പപ്പറ്റ് ഷോ (ഫെലിക്സ് ജോഫ്രി വി). രാവിലെ 11.30-ഉച്ച 12.15: ഇന്ററാക്ടിവ് സെഷൻ (മൊഴിയഴക് ‘മലയാളം ചൊൽക്കാഴ്ച’: ശ്രീജ പ്രിയദർശൻ). ഉച്ചക്ക് 12.15–2: സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ. ഉച്ചക്ക് 2–3:
ഇന്ററാക്ടിവ് സെഷൻ (‘ഫ്രം ക്യാമ്പ്ഫയർ ടു കാമറ: സ്റ്റോറിടെല്ലിങ് ഇൻ ദി ഡിജിറ്റൽ എയ്ജ്: ബാബു രാമചന്ദ്രൻ).
വൈകിട്ട് 3–4: ഇന്ററാക്ടിവ് സെഷൻ (പവർ, റെസ്പോണ്സിബിലിറ്റി ആൻഡ് കംപാഷൻ-എത്തിക്സ് ഇൻ പബ്ലിക് ലൈഫ്: അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്). വൈകിട്ട് 4–4.30: യുണിസെഫ് പ്രോഗ്രാം. വൈകിട്ട് 4.30: ക്വിസ് മത്സരം (സ്കൂള്‍തലം).

തെയ്യം-നിയമസഭാ മ്യൂസിയത്തിന് മുൻവശം
വൈകിട്ട് 6.30: ഗുരുതി തർപ്പണം, പൂക്കുട്ടിച്ചാത്തൻ തിറ. രാത്രി 8:മുത്തപ്പൻ വെള്ളാട്ടം

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.