കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ 2023ലെ മട്ടണ്‍ കറി പാചകത്തിന് എതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി. ഏന്ത് ഭക്ഷണം കഴിക്കണമെന്നത് തീരുമാനിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ശ്രാവണ മാസം മട്ടന്‍കറി നിര്‍മ്മിച്ച് വീഡിയോ ഉണ്ടാക്കിയെന്ന് നരേന്ദ്രമോഡി വിമര്‍ശിച്ചു. ഇത് മുഗളന്മാരുടെ മാനസീകാവസ്ഥയാണ് പ്രതിപക്ഷത്തിന് ഭൂരിപക്ഷ വികാരത്തെ പരിഹരിക്കുന്നതിലാണ് സന്തോഷമെന്നും പ്രധാനമന്ത്രി പറഞ്ഞു ഉദ്ദംപൂരില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെയയിരുന്നു വിമര്‍ശനം.
2023 സെപ്റ്റംബറില്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിക്കതാന്‍ എത്തിയപ്പോഴായാരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദമായ പാചകം. ബിഹാറിന്റെ പ്രശസ്ത വിഭവമായ ചമ്പാരന്‍ മട്ടണ്‍ എങ്ങനെ പാചകം ചെയ്യാമെന്ന് പഠിപ്പിക്കുന്ന വീഡിയോയാരുന്നു പുറത്തുവന്നത്.ജമ്മു കാശ്മീരിന് സംസ്ഥാന പദവി ഉടന്‍ നല്‍കുമെന്നും മോഡി പറഞ്ഞു.
ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കാലം വിദൂരമല്ല. ജമ്മുകാശ്മീരിലുള്ളവര്‍ക്ക് മന്ത്രിമാരെയും എംഎല്‍എമാരെയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീരില്‍ തീവ്രവാദത്തെയും അതിര്‍ത്തി കടന്നുള്ള വെടിവെപ്പിന്റെ ഭീഷണിയെയും ഭയപ്പെടാതെ തിരഞ്ഞെടുപ്പ് നടക്കുന്നു. തന്റെ വാഗ്ദാനം പത്ത് വര്‍ഷങ്ങള്‍ കൊണ്ട് നടപ്പിലാക്കി. ഈ തിരഞ്ഞെടുപ്പ് കേവലം എംപിമാരെ തിരഞ്ഞെടുക്കാനുള്ളതല്ല. രാജ്യത്ത് ശക്തമായ തിരഞ്ഞെടുപ്പ് രൂപീകരിക്കാനുള്ള തിരഞ്ഞെടുപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു
English Summary:
Modi against Rahul Gandhi’s 2023 mutton curry cooking
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.